ETV Bharat / state

കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി - ഹൈക്കോടതി വാര്‍ത്തകള്‍

യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്

contempt of court petition  Kannur university  കണ്ണൂർ സർവകലാശാല  യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍  കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസലർ  കണ്ണൂർ സർവകലാശാല കോടതിയലക്ഷ്യ ഹര്‍ജി  ഹൈക്കോടതി വാര്‍ത്തകള്‍  Kerala high court news
കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
author img

By

Published : Dec 9, 2022, 3:08 PM IST

എറണാകുളം: കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും എതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളജിന് യൂണിവേഴ്‌സിറ്റി അഫിലിയേഷൻ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കാത്തതിനെതിരെയായിരുന്നു കോടതിയലക്ഷ്യ ഹർജി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വി സി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

എന്നാൽ ഇന്ന് ഹർജി പരിഗണിക്കവെ അഫിലിയേഷന്‍ കിട്ടിയെന്ന് ഹർജിക്കാർ അറിയിച്ചു. തുടർന്നാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കോടതിയലക്ഷ്യ ഹർജി തീർപ്പാക്കിയത്. അഫിലിയേഷൻ നൽകുന്നതിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളജിന് അഫിലേഷൻ നൽകാത്തതിനാലാണ് മാനേജിങ് ട്രസ്റ്റി വത്സൻ മOത്തിൽ കോടതിയലക്ഷ്യ ഹർജി നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.