ETV Bharat / state

പാലാരിവട്ടം മേൽപ്പാല നിര്‍മാണം; വിജിലൻസ് ചോദ്യം ചെയ്യൽ തുടരുന്നു - പാലാരിവട്ടം മേൽപാല നിർമാണം

ടിഒ സൂരജിനെ ഇന്നലെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഇന്ന് വീണ്ടും വിജിലന്‍സ് സംഘം സൂരജിനെ വിളിച്ചുവരുത്തുകയായിരുന്നു.

പാലാരിവട്ടം മേൽപാല നിർമാണം: വിജിലൻസ് ചോദ്യം ചെയ്യൽ തുടരുന്നു
author img

By

Published : Aug 30, 2019, 2:19 PM IST

എറണാകുളം: പാലാരിവട്ടം മേൽപ്പാല നിർമാണ അഴിമതി കേസിൽ വിജിലൻസ് ചോദ്യം ചെയ്യൽ തുടരുന്നു. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടിഒ സൂരജ്, കിറ്റ്‌കോ ജനറൽ മനേജർ ബെന്നി പോൾ, ആർഡിഎസ് എംഡി സുമിത് ഗോയൽ എന്നിവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ടിഒ സൂരജിനെ ഇന്നലെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഇന്ന് വീണ്ടും വിജിലൻസ് സംഘം സൂരജിനെ വരുത്തുകയായിരുന്നു. ടിഒ സൂരജ് ഹാജരായതിന് പിന്നാലെ തന്നെ കിറ്റ്‌കോ ജനറൽ മനേജർ ബെന്നി പോൾ, ആർഡിഎസ് എംഡി സുമിത് ഗോയൽ എന്നിവരും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി.

മേൽപ്പാലം നിർമാണത്തിന്‍റെ രൂപരേഖ അംഗീകരിച്ച കൺസൾട്ടൻസിയായിരുന്നു കിറ്റ്‌കോ. അന്ന് ഡിവിഷണൽ ഹെഡ് ആയിരുന്ന ബെന്നി പോളിനേയും പാലം നിർമിച്ച ആർഡിഎസ്‌ കമ്പനിയുടെ മാനേജിങ്‌ ഡയറക്‌ടർ സുമിത്‌ ഗോയലിനെയും വിജിലൻസ്‌ കഴിഞ്ഞ ദിവസങ്ങളിലും ചോദ്യം ചെയ്‌തിരുന്നു. ഇവർ നൽകിയ മൊഴികളിൽ പൊരുത്തക്കേട്‌ കണ്ടതിനെ തുടർന്നാണ് അന്വേഷണ സംഘം മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.

Intro:Body:പാലാരിവട്ടം മേൽപാല നിർമാണം
അഴിമതി കേസിൽ വിജിലൻസ് ചോദ്യം ചെയ്യൽ തുടരുന്നു . മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ,കിറ്റ്കോ ജനറൽ മനേജർ ബെന്നി പോൾ, ആർ ഡി എസ് എംഡി സുമിത് ഗോയൽ എന്നിവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
ടി. ഒ സൂരജിനെ ഇന്നലെ മൂന്ന് മണിക്കൂറോളും ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിജിലൻസ് സംഘം വരുത്തുകയായിരുന്നു. ടി.ഒ സൂരജ് ഹാജരായതിന് പിന്നാലെ തന്നെ കിറ്റ്കോ ജനറൽ മനേജർ ബെന്നി പോൾ, ആർ ഡി എസ് എംഡി സുമിത് ഗോയൽ എന്നിവരും അന്വേഷ്ണ സംഘത്തിന് മുമ്പിൽ ഹാജരായി. മൂവരേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അഴിമതി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുന്നതിന് വേണ്ടിയാണിത്.
മേൽപ്പാലം നിർമാണത്തിൽ രൂപരേഖ അംഗീകരിച്ച കൺസൾട്ടൻസിയായിരുന്നു കിറ്റ്‌കോ. അന്ന് ഡിവിഷണൽ ഹെഡ് ആയിരുന്ന ബെന്നി പോളിനേയു പാലം നിർമിച്ച ആർഡിഎസ്‌ കമ്പനിയുടെ മാനേജിങ്‌ ഡയറക്‌ടർ സുമിത്‌ ഗോയലിനെയും വിജിലൻസ്‌ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്‌തിരുന്നു. ഇവർ നൽകിയ മൊഴികളിൽ പൊരുത്തക്കേട്‌ കണ്ടതിനെ തുടർന്നാണ് അന്വേഷണ സംഘം മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.