ETV Bharat / state

"71 ലിറ്റർ സൗജന്യ പെട്രോള്‍ വിതരണം", ഇന്ധനവിലയില്‍ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 വയസിനെ സൂചിപ്പിച്ചാണ്, 71 ലിറ്റർ 'പ്രതിഷേധ പെട്രോള്‍' കോണ്‍ഗ്രസ് സൗജന്യമായി വിതരണം ചെയ്‌തത്.

author img

By

Published : Oct 13, 2021, 8:18 PM IST

Congress  free petrol  fuel price hike  ഇന്ധന വിലവർധന  സൗജന്യ പെട്രോള്‍  കോണ്‍ഗ്രസ്  പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി  പ്രതിഷേധ പെട്രോൾ
ഇന്ധന വിലവർധനവിനെതിരായി 71 ലിറ്റർ സൗജന്യ പെട്രോള്‍ വിതരണം നടത്തി കോണ്‍ഗ്രസ്

എറണാകുളം: ഇന്ധന വിലവർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി എറണാകുളം ജില്ല കോൺഗ്രസ് കമ്മിറ്റി. പൊതു ജനങ്ങൾക്ക്‌ 71 ലിറ്റർ പെട്രോൾ സൗജന്യമായി വിതരണം ചെയ്‌തായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 വയസിനെ സൂചിപ്പിച്ചാണ് 71 ലിറ്റർ വിതരണം ചെയ്‌തത്.

പ്രതിഷേധം പ്രധാനമന്ത്രിക്ക് എതിരെ

പെട്രോളിയം ഉത്പന്നങ്ങളിൽ രാജ്യത്ത് നടക്കുന്നത് നികുതി ഭീകരതയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്‌ത ഹൈബി ഈഡൻ എം.പി കുറ്റപ്പെടുത്തി. പെട്രോളിയം ഉത്‌പന്നങ്ങളെക്കാൾ കൂടുതൽ നികുതി ചുമത്തി സാധാരണക്കാരന്‍റെ ജീവിതം പ്രതിസന്ധിയിലാക്കുകയാണ് ഭരണകൂടങ്ങൾ. ജി.എസ്‌.ടിയിൽ പെട്രോളിയത്തെ ഉൾപ്പെടുത്താത്തതും കുറ്റകരമായ അനാസ്ഥയാണെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

ഇന്ധന വിലവർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി എറണാകുളം ഡി.സി.സി

വില നിയന്ത്രണാധികാരം എണ്ണ കമ്പനികൾക്ക് നൽകിയ കേന്ദ്ര സർക്കാർ വില കുറയ്ക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന് 'പ്രതിഷേധ പെട്രോൾ' സ്വീകരിക്കാനെത്തിയ പ്രദേശവാസി അഗസ്റ്റിൻ പറഞ്ഞു. ഇരുചക്ര വാഹന ഉടമകളായിരുന്നു കോൺഗ്രസിന്‍റെ സൗജന്യ പെട്രോൾ വിതരണം ഉപയോഗപ്പെടുത്തിയത്.

ALSO READ: ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.