എറണാകുളം: പോസ്റ്റൽ ബാലറ്റുകൾ സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. അവശ്യ സർവീസ് വിഭാഗത്തിൽപ്പെടുന്നവർക്കും മുതിർന്ന പൗരന്മാർക്കും അനുവദിച്ച പോസ്റ്റല്‍ ബാലറ്റുകളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സാധാരണ ബാലറ്റ് സൂക്ഷിക്കുന്ന മാതൃകയിൽ സംരക്ഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിലവിൽ റിട്ടേണിംഗ് ഓഫീസർമാരാണ് പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിക്കുന്നത്. ഇത്തരത്തിൽ വയ്ക്കുന്നത് ബാലറ്റുകളില്‍ ക്രമക്കേട് നടത്തുന്നതിന് കാരണമാകുമെന്നാണ് ഹർജിയിലെ വാദം.യുഡിഎഫ് സ്ഥാനാർഥികളായ കെ.മുരളീധരൻ, ദീപക് ജോയി, ആനാട് ജയൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.
പോസ്റ്റൽ ബാലറ്റുകൾ സുരക്ഷിതമാക്കണം; കോൺഗ്രസ് ഹൈക്കോടതിയില്‍ - പോസ്റ്റൽ ബാലറ്റ് വാർത്തകൾ
നിലവിൽ റിട്ടേണിംഗ് ഓഫീസർമാരാണ് പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിക്കുന്നത്