ETV Bharat / state

കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം - Conflict in Kothamangalam smal church

പള്ളിയിലെത്തിയ ഓർത്തഡോക്സ് സഭ സഭ വികാരി തോമസ് പോള്‍ റമ്പാന്‍റെ കാര്‍ യാക്കോബായ വിഭാഗം തല്ലിത്തകര്‍ത്തു. സംഭവത്തില്‍ കോതമംഗലം എസ്.ഐ. അടക്കം 10 പേർക്ക് പരിക്ക്

kothamangalam church
author img

By

Published : Sep 19, 2019, 11:44 PM IST

എറണാകുളം: കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം. പളളിയിലെത്തിയ ഓർത്തഡോക്സ് സഭ വികാരി തോമസ് പോള്‍ റമ്പാന്‍റെ കാര്‍ യാക്കോബായ വിഭാഗം തല്ലിത്തകര്‍ത്തു. സംഭവത്തില്‍ കോതമംഗലം എസ്.ഐ. അടക്കം 10 പേർക്ക് പരിക്കേറ്റു. ഏകപക്ഷിയമായ രീതിയിൽ ബസേലിയോസ് ബാവയുടെ കബറിടത്തിലെ തിരുശേഷിപ്പുകള്‍ നീക്കം ചെയ്യാനുള്ള ശ്രമമാണ് യാക്കോബായ പക്ഷം നടത്തിയത് എന്ന് തോമസ് പോൾ റമ്പാൻ ആരോപിച്ചു. ഈ നീക്കത്തിനെതിരെ ആർ.ഡി.ഒ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തോമസ് പോൾ റമ്പാൻ വാഹനം പള്ളിക്കകത്തേക്ക് വേഗത്തില്‍ ഓടിച്ച് കയറ്റുകയും മുറ്റത്ത് നിന്നവരെ ഇടിച്ച് വീഴ്ത്തുകയും ചെയ്തതായി യാക്കോബായ വിഭാഗം ആരോപിക്കുന്നു.

എല്‍ദോ മാര്‍ ബസേലിയസ് ബാവയുടെ 334 വര്‍ഷം പഴക്കമുളള തിരുശേഷിപ്പുകള്‍ യാക്കോബായ പക്ഷം മാറ്റി സ്ഥാപിക്കുന്നുവെന്നറിഞ്ഞാണ് തോമസ് പോള്‍ റമ്പാന്‍ വ്യാഴാഴ്ച്ച വൈകിട്ട് 6.45 ഓടെയാണ് ചെറിയ പളളിയിലെത്തിയത്. പളളി മുറ്റത്തെ കൽകുരിശിന് സമീപം കാർ പ്രവേശിച്ചതോടെ ഒരു വിഭാഗം യാക്കോബായ വിശ്വാസികള്‍ അക്രമാസക്തരാവുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങാതെ റമ്പാൻ തിരിച്ചു പോകണമെന്ന് തടിച്ചുകൂടിയവർ ആവശ്യപ്പെട്ടു.

മതിയായ പോലീസ് സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ മടങ്ങിപോകാൻ എസ്.ഐ അടക്കമുള്ളവർ റമ്പാനോട് ആവശ്യപ്പെട്ടു.ഈ ആവശ്യം റമ്പാന്‍ നിരസിച്ചതോടെ യാക്കോബായ വിഭാഗം കാറ് തള്ളി നീക്കുകയും കമ്പും കോൺക്രീറ്റ് ഭാഗങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. 15 മിനിറ്റ് നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് സാഹസികമായാണ് റമ്പാന്റെ കാര്‍ പള്ളി കോമ്പൗണ്ടിൽ നിന്ന് മാറ്റിയത്. സുപ്രീം കോടതി വിധിപ്രകാരം ഓർത്തഡോക്സ് സഭയ്ക്ക് പൂർണ അധികാരമാണ് കോതമംഗലം മാർത്തോമന്‍ ചെറിയ പള്ളിയില്‍ നല്‍കിയിരിക്കുന്നത്. സുപ്രീംകേടതി അംഗീകരിച്ച സഭാ ഭരണഘടന പ്രകാരം പള്ളിയുടെ വികാരിയാണ് താനെന്ന് തോമസ് റമ്പാന്‍ പറഞ്ഞു.

Intro:Body:കോതമംഗലം:

കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം. പളളിയിലെത്തിയ തോമസ് പോള്‍ റമ്പാന്റെ കാര്‍ യാക്കോബായ വിഭാഗം തല്ലിത്തകര്‍ത്തു.കോതമംഗലം എസ്.ഐ അടക്കം 10 പേർക്ക് പരിക്ക്.ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ.ജയ്സ് മാത്യു,ട്രസ്റ്റി ഫാ:എൽദോ ഏലിയാസ്,ജയിംസ് കട്ടക്കനായി,സാബു മാലിയിൽ എന്നി ഓർത്തഡോക്സ് പക്ഷക്കാർക്കും,സി.എ.കുഞ്ഞച്ചൻ 51,ബിനോയ് എം.തോമസ് 55,
വി.വൈ.ബേസിൽ വട്ടപറമ്പിൽ 45,സാജൻ ഐസക് 44
എന്നി യാക്കോബയ പക്ഷക്കാർക്കും സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച എസ്.ഐ ദിലിഷിനുമാണ് പരിക്കേറ്റത്.
ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് ബാവയുടെ തീരുശേഷിപ്പുകൾ ചക്കലാക്കുടി ചാപ്പലിലെക്ക് നീക്കം ചെയ്യാൻ യാക്കോബായ പക്ഷം ശ്രമിക്കുന്നു എന്നാരോപിച്ച് ഇത് തടയുന്നതിന് തോമസ് പോൾ റമ്പാൻ്റെ നേതൃത്വത്തിൽ ചെറിയ പള്ളിയിലേക്ക് പ്രാവേശിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
എല്‍ദോമര്‍ ബസേലിയസ് ബാവയുടെ 334 വര്‍ഷം പഴക്കമുളള ഖബറിടം അടക്കമുളള തിരുശേഷിപ്പുകള്‍ യാക്കോബായ പക്ഷം മാറ്റി സ്ഥാപിക്കുന്നുവെന്നറിഞ്ഞാണ് തോമസ് പോള്‍ റമ്പാന്‍ വ്യാഴാഴ്ച്ച വൈകിട്ട് 6.45 ഓടെ ചെറിയപളളിയിലെത്തിയത്. പളളി മുറ്റത്തെ കൽ കുരിശിന് സമീപം കാർ പ്രവേശിച്ചതോടെ ഒരു വിഭാഗം യാക്കോബായ വിശ്വാസികള്‍ അക്രമാസക്തരാവുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങാതെ റമ്പാൻ തിരിച്ചു പോകണമെന്ന് തടിച്ചുകൂടിയവർ ആവശ്യപ്പെട്ടു. മതിയായ പോലീസ് സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ മടങ്ങിപോകാൻ എസ്.ഐ അടക്കമുള്ളവർ റമ്പാനോട് ആവശ്യപ്പെട്ടു.

വിസമ്മിതിച്ചതോടെ കാറ് തള്ളി നീക്കുകയും കമ്പും കോൺക്രീറ്റ് ഭാഗങ്ങൾ ഉപയോഗിച്ച് കാർ ആക്രമിക്കുകയുമായിരുന്നു. അക്രമണത്തിൽ ഫാ.ജയ് സ് മാത്യുവിൻ്റെ കണ്ണിന് പരിക്ക് ഏറ്റു
15 മിനിറ്റ് നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് സാഹസികമായാണ് റമ്പാന്റെ കാര്‍ പള്ളി കോമ്പൗണ്ടിൽ നിന്ന് മാറ്റിയത്. തർക്കത്തിലിരിക്കുന്നിടത്ത് നിന്ന് ഏകപക്ഷിയമായ രീതിയിൽ
തിരുശേഷിപ്പുകള്‍ നീക്കം ചെയ്യാനുള്ള ശ്രമമാണ് യാക്കോബായ പക്ഷം നടത്തിയത് എന്നും.ഈ നീക്കത്തിനെതിരെ ആർ.ഡി.ഒ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്ന് റമ്പാൻ ആരോപിച്ചു.
എന്നാൽ തോമസ് പോൾ റമ്പാൻ വാഹനം പള്ളിക്കകത്തേക്ക് സ്പീഡിൽ ഓടിച്ച് കയറ്റുകയും മുറ്റത്ത് നിന്നവരെ ഇടിച്ച് വീഴ്ത്തുകയും ചെയ്തതായി യാക്കോബായ വിഭാഗം ആരോ പിച്ചു

ബൈറ്റ് - 1 - തോമസ് പോൾ റമ്പാൻ

ബൈറ്റ് - 2 ബിനോയി മണ്ണഞ്ചേരി ( പള്ളി ട്രസ്റ്റിയംഗം )Conclusion:kothamangalam
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.