ETV Bharat / state

ഓട്ടോ സ്റ്റാൻഡുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി എറണാകുളം ജില്ലാ കലക്‌ടര്‍

രാത്രികാലങ്ങളിൽ മറ്റ് പ്രദേശങ്ങളിലുള്ള ഓട്ടോ ഡ്രൈവർമാരാണ് എറണാകുളം നോർത്ത് പരിസരത്ത് സ്റ്റാൻഡുകൾ കയ്യടക്കുന്നതെന്നും കുറഞ്ഞ ദൂരപരിധിയിലേക്ക് ഓട്ടോഡ്രൈവർമാർ ഓട്ടം പോകാന്‍ നിസംഗത കാണിക്കുന്നെന്നുമുള്ള നിരവധി പരാതികൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു.

ഓട്ടോ സ്റ്റാൻഡുകളില്‍ പരിശോധന  എറണാകുളം ജില്ലാ കലക്‌ടര്‍  എറണാകുളം നോർത്ത്  ഓട്ടോ സ്റ്റാൻഡ്  collector s suhas  ernakulam north auto stand  inspection at auto stand
ഓട്ടോ സ്റ്റാൻഡുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി എറണാകുളം ജില്ലാ കലക്‌ടര്‍
author img

By

Published : Jan 6, 2020, 3:08 PM IST

കൊച്ചി: ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്തെ ഓട്ടോസ്റ്റാൻഡുകളിൽ പരിശോധന നടത്തി.എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഓട്ടോ ഡ്രൈവർമാർ യാത്രക്കാരോട് നിസഹകരണം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

രാത്രികാലങ്ങളിൽ മറ്റ് പ്രദേശങ്ങളിലുള്ള ഓട്ടോ ഡ്രൈവർമാരാണ് എറണാകുളം നോർത്ത് പരിസരത്ത് സ്റ്റാൻഡുകൾ കയ്യടക്കുന്നതെന്നും കുറഞ്ഞ ദൂരപരിധിയിലേക്ക് ഓട്ടോഡ്രൈവർമാർ ഓട്ടം പോവാന്‍ വിസമ്മതിക്കുന്നുവെന്നും ഓട്ടോ തൊഴിലാളികൾ മാഫിയ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റും ആർടിഒയും ജില്ലാ കലക്ടറും രാത്രിയിൽ നേരിട്ട് സ്റ്റാൻഡുകളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

രേഖകളും മറ്റും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ പെർമിറ്റില്ലാത്ത വാഹനങ്ങൾ ഓടുന്നതായി കണ്ടെത്തി. കൂടാതെ ടാക്‌സ്, ഇൻഷുറൻസ് എന്നിവ അടക്കാത്ത ഓട്ടോറിക്ഷകളുമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിർദേശം നൽകി. ദീർഘദൂര ഓട്ടം, ചെറിയ ഓട്ടം തുടങ്ങിയ വേർതിരിവുകൾ രാത്രി യാത്രയിൽ യാത്രക്കാരോട് പുലർത്തരുതെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകിയാണ് കലക്ടർ സ്ഥലത്തുനിന്ന് മടങ്ങിയത്.

Intro:

Body:എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഓട്ടോ ഡ്രൈവർമാർ യാത്രക്കാരോട് നിസ്സഹകരണം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്തെ ഓട്ടോസ്റ്റാൻഡുകളിൽ പരിശോധന നടത്തി.

രാത്രികാലങ്ങളിൽ മറ്റു പ്രദേശങ്ങളിലുള്ള ഓട്ടോ ഡ്രൈവർമാരാണ് എറണാകുളം നോർത്ത് പരിസരത്ത് സ്റ്റാൻഡുകൾ കയ്യടക്കുന്നതെന്നും കുറഞ്ഞ ദൂരപരിധിയിലേക്ക് ഓട്ടോഡ്രൈവർമാർ ഓട്ടം വരുവാൻ നിസ്സംഗത പുലർത്തുകയാണെന്നും ഒട്ടോ തൊഴിലാളികൾ മാഫിയ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെൻറ് ആർടിഒ യും ജില്ലാ കളക്ടറും രാത്രിയിൽ നേരിട്ട് സ്റ്റാൻഡുകളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

രേഖകളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പെർമിറ്റില്ലാത്ത വാഹനങ്ങൾ ഓടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ടാക്സ്, ഇൻഷുറൻസ് എന്നിവ അടയ്ക്കാത്ത ഓട്ടോറിക്ഷകളും ഉണ്ടെന്ന് രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട അധികാരികളോട് നിർദ്ദേശം നൽകി.

യാത്ര കഴിഞ്ഞ് വീട്ടിലേക്ക് സുരക്ഷിതമായി എത്താൻ വഴിയിൽ കാത്തു നിൽക്കുന്നതും വണ്ടിക്ക് കാണിക്കുന്നതും സ്വന്തം അമ്മയോ പെങ്ങളോ ബന്ധുവോ സുഹൃത്തോ ആണെന്ന് കരുതി അവർക്ക് യാത്ര നിഷേധിക്കരുതെന്നും അത് ടാക്സി ഡ്രൈവർമാരുടെ ഔദാര്യമല്ല മറിച്ച് കടമയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ദീർഘദൂര ഓട്ടം ചെറിയ ഓട്ടം തുടങ്ങിയ വേർതിരിവുകളും രാത്രിയാത്രയിൽ യാത്രക്കാരോട് പുലർത്തരുതെന്നും ഡ്രൈവർമാർക്ക് നിർദേശം നൽകിയാണ് കളക്ടർ സ്ഥലത്തുനിന്നും മടങ്ങിയത്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.