ETV Bharat / state

'മണിക്കൂറുകൾ കൊണ്ട് ഇസ്രയേലിലെത്തി, മാസങ്ങളായി മണിപ്പൂരിലെ അക്രമം അവഗണിച്ചു', കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

Manipur FIR Book Released ജോർജ് കള്ളിവയലിൽ എഴുതിയ 'മണിപ്പൂർ എഫ്ഐആർ' പുസ്‌തകം മുഖ്യമന്ത്രി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് നൽകി പ്രകാശനം ചെയ്‌തു

Manipur FIR  Manipur FIR Book released  George Kallivayalil  Pinarayi Vijayan On Manipur Riot  ramesh Chennithala On Manipur FIR  മണിപ്പൂർ  ജോർജ് കള്ളിവയലിൽ  മണിപ്പൂർ എഫ്ഐആർ  പിണറായി വിജയൻ മണിപ്പൂർ എഫ്ഐആർ പുസ്‌തക പ്രകാശനം  മണിപ്പൂർ വിഷയത്തിൽ മുഖ്യമന്ത്രി
CM Pinarayi Vijayan On Manipur Riot
author img

By PTI

Published : Nov 12, 2023, 5:48 PM IST

എറണാകുളം : മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയാൻ 80 ദിവസമെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട് മൂന്ന് മാസക്കാലത്തേക്ക് കേന്ദ്ര മന്ത്രിമാരാരും തന്നെ സംസ്ഥാനം സന്ദർശിക്കാൻ ശ്രമിച്ചില്ല (Pinarayi Vijayan On Manipur Riot ).

ഡൽഹിയിലെ മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിൽ (George Kallivayalil) എഴുതിയ 'മണിപ്പൂർ എഫ്ഐആർ' (Manipur FIR) എന്ന പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ ആക്രമണങ്ങൾ മുഖ്യധാര മാധ്യമങ്ങൾ പോലും അവഗണിക്കുകയോ റിപ്പോർട്ട് ചെയ്യാൻ മടിക്കുകയോ ചെയ്‌ത സാഹചര്യത്തിലാണ് ജോർജ് അവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ പുറം ലോകത്തെ അറിയിക്കാൻ മുന്നോട്ട് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് മാസക്കാലമായി മണിപ്പൂരിൽ അക്രമം തുടരുകയാണ്.

ഇസ്രയേൽ - പലസ്‌തീൻ കലാപം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിലെത്തിയ മാധ്യമങ്ങൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് മുൻനിര മാധ്യമങ്ങളുടെ താത്‌പര്യങ്ങളും മുൻഗണനകളുമാണ് വ്യക്തമാക്കുന്നത്. മണിപ്പൂര്‍ വിഷയത്തിൽ പ്രതികരിക്കാൻ കാലതാമസം എടുത്തു എന്ന് മാത്രമല്ല, ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുന്നതിന് പകരം അവിടെ നടന്ന അരുംകൊലകൾ പകർത്തി ലോകത്തിന് മുന്നിൽ കൊണ്ടുവന്നവർക്കെതിരെയാണ് സർക്കാർ കേസെടുത്തതെന്നും പിണറായി വിജയൻ ആരോപിച്ചു.

കലാപത്തിൽ ഇതുവരെ 200 ലധികം പേർ കൊല്ലപ്പെട്ടതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും ആയിരക്കണക്കിന് വീടുകൾ കത്തിനശിച്ചതായും റിപ്പോർട്ടുകൾ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി പി രാജീവ്, കെ വി തോമസ്, എംപിമാരായ ഹൈബി ഈഡൻ, എ എം ആരിഫ്, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ ടി ജെ വിനോദ്, അൻവർ സാദത്ത്, കെ സി ജോസഫ്, റോജി എം ജോൺ, മുൻ നയതന്ത്രജ്ഞൻ വേണു രാജാമണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയിൽ നിന്നും പുസ്‌തകം ഏറ്റുവാങ്ങിയത്.

Also Read : 'കേന്ദ്ര സർക്കാർ ഇസ്രയേലിനെ അനുകൂലിച്ചു, നമ്മൾ ലോകത്തിന് മുന്നിൽ തലകുനിച്ചു'; പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രി

മണിപ്പൂർ വിഷയത്തിൽ കേന്ദ്രം പരാജയപ്പെട്ടു : കേന്ദ്രത്തിന്‍റെ പ്രവൃത്തിയിൽ പ്രതിപക്ഷവും വിമർശനം ഉന്നയിച്ചിരുന്നു. മണിപ്പൂരിലെ ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള ക്രിസ്ത്യൻ മത നേതാക്കൾ നിരവധി കത്തുകൾ അയച്ചിട്ടും കേന്ദ്രമോ പ്രധാനമന്ത്രിയോ തിരിഞ്ഞുനോക്കിയില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. മണിപ്പൂരിലെ വിവിധ അക്രമസംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ജോർജിന്‍റെ പുസ്‌തകമെന്നും ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.