എറണാകുളം: കടമ്പ്രയാർ നദിയെ മാലിന്യമുക്തമാക്കുന്നതിന് പുനരുജ്ജീവന കർമ പദ്ധതി തയ്യാറാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയില്‍ പ്രയോറിറ്റി(4) വിഭാഗത്തിലാണ് കടമ്പ്രയാര്‍ ഉള്‍പ്പെടുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നദിയുടെ പുനരുജ്ജീവന കർമ പദ്ധതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കി വരികയാണ്. പുനരുജ്ജീവന പദ്ധതിയുടെ പുരോഗതി ഇതിനായി രൂപീകരിച്ച സമിതി വിലയിരുത്തുന്നുണ്ട്. സീവേജ് മാലിന്യങ്ങളും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്‍റില്‍ നിന്നുള്ള ദ്രാവകങ്ങളുമാണ് മലിനീകരണത്തിന് പ്രധാന കാരണം.
Also Read: രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്
നദിയില്‍ നിന്ന് എല്ലാ മാസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു വരുന്നു. വെള്ളത്തിലെ ഓക്‌സിജന്‍റെ അളവ് കുറഞ്ഞും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായും കാണുന്നു. സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിൽ പരിശോധന നടത്തി നിയമ ലംഘനത്തിനെതിരെ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പി.ടി.തോമസ് അവതരിപ്പിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.