ETV Bharat / state

വീണ്ടും മാധ്യമപ്രവർത്തകരോട് ഇടഞ്ഞ് മുഖ്യമന്ത്രി - മാധ്യമപ്രവർത്തകരുടെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം

വീണ്ടും മാധ്യമപ്രവർത്തകരോട് ഇടഞ്ഞ് മുഖ്യമന്ത്രി
author img

By

Published : Apr 24, 2019, 2:07 PM IST

കൊച്ചി: പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരോട് മാറിനിൽക്കങ്ങോട്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയുമില്ല. എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ തന്നെ കാത്തുനിന്ന മാധ്യമപ്രവർത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനോട് വളരെ ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടർന്ന് അദ്ദേഹം കാറിൽ കയറി പോകുകയും ചെയ്തു.

മുന്‍പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് തട്ടിക്കയറിയ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 2017 ജൂലൈയില്‍ മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന സമാധാന ചര്‍ച്ചയിലായിരുന്നു ഇത്. ചര്‍ച്ച നടക്കുന്ന മുറിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ 'കടക്കു പുറത്ത്' എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു.

Intro:Body:

mathrubhumi.com

'മാറിനില്‍ക്കങ്ങോട്ട്'; മാധ്യമപ്രവര്‍ത്തകരോട് വീണ്ടും മുഖ്യമന്ത്രിയുടെ ആക്രോശം

6-7 minutes

കൊച്ചി: പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോട് 'മാറിനില്‍ക്കങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയുമില്ല.

എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനോട് വളരെ ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറി പോകുകയും ചെയ്തു. 

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇത്തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ഇത്തവണ 77.68 ശതമാനമാണ് പോളിങ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ (74.02%) 3.66 ശതമാനം പേരാണ് വോട്ടുചെയ്യാനെത്തിയത്. പോളിങ്ങിലുണ്ടായ വര്‍ധന തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന് എല്‍ഡിഎഫ് അടക്കമുള്ള എല്ലാ മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

മുന്‍പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് തട്ടിക്കയറിയ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 2017 ജൂലൈയില്‍ മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന സമാധാന ചര്‍ച്ചയിലായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന മുറിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ 'കടക്കു പുറത്ത്' എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.