ETV Bharat / state

പൗരത്വ ഭേദഗതി നിയമം; സമരങ്ങളിൽ മുങ്ങി കൊച്ചി നഗരം - Citizenship Amendment Act

പൗരത്വ ഭേദഗതിക്കെതിരെ ഇന്നലെ മാത്രം കൊച്ചിയിൽ നിരവധി പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്

പൗരത്വ ഭേദഗതി നിയമം സമരങ്ങളിൽ മുങ്ങി കൊച്ചി നഗരം മഹാരാജാസ് കോളജ് റിസർവ്വ് ബാങ്ക് ആസ്ഥാനം Citizenship Amendment Act Protest in kochi
സമരങ്ങളിൽ മുങ്ങി കൊച്ചി നഗരം
author img

By

Published : Dec 19, 2019, 6:42 AM IST

കൊച്ചി: പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ മുങ്ങി കൊച്ചി നഗരം. ഇന്നലെ മാത്രം കൊച്ചിയിൽ നിരവധി പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്. സമരങ്ങളെ തുടര്‍ന്ന് നഗരത്തിൽ വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഉച്ചക്ക് ഒരു മണിയോടെ മഹാരാജാസ് കോളജിൽ നിന്നും റിസർവ്വ് ബാങ്ക് ആസ്ഥാനത്തേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചോടെയായിരുന്നു സമരങ്ങളുടെ തുടക്കം. മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. കേരള മീഡിയ അക്കാദമിയിലെ വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർഥികളുടെയും നേതൃത്വത്തിൽ കൊച്ചി നഗരത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഹൈക്കോടതി ജങ്ഷനിൽ നിന്നും ആരംഭിച്ച റാലി മറൈൻ ഡ്രൈവിൽ സമാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതീകാത്മകമായി ശവപ്പെട്ടി ഉയർത്തിപ്പിടിച്ച് കൊണ്ടായിരുന്നു റാലി.

ആതേസമയം മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിൽ പൗരത്വ ഭേദഗതി നിയമം കത്തിച്ച് കളഞ്ഞായിരുന്നു മാധ്യമ വിദ്യാർഥികള്‍ പ്രതിഷേധിച്ചത്. എല്ലാവരും തുല്യരെന്ന പ്ലക്കാർഡുകളുമായാണ് കൊച്ചി ഇൻഫോ പാർക്കിന് മുന്നിൽ പ്രതിഷേധ മൗനജാഥ നടന്നത്. കൂടാതെ മതസംഘടനകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധ സമരങ്ങളും നടന്നു.

Intro:Body:പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ മുങ്ങി കൊച്ചി നഗരം. ഇന്ന് ഒരറ്റ ദിവസം മാത്രം കൊച്ചിയിൽ അരഡസൻ പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്. സമരങ്ങളുടെ ആധിക്യം നഗരത്തിൽ വലിയ തോതിലുള്ള ഗതാഗത കുരിക്കിനും കാരണമായി. ഉച്ചയ്ക്ക് ഒരു മണിയോടെ മഹാരാജാസ് കോളേജിൽ നിന്നും റിസർവ്വ് ബാങ്ക് കൊച്ചി ആസ്ഥാനത്തേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചോടെയായിരുന്നു പ്രതിഷേധ സമരങ്ങളുടെ തുടക്കം. മാർച്ചിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. തൊട്ടുപിന്നാലെ ആർ.ബി.ഐ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. സ്‌റ്റുഡൻസ് യൂണിറ്റിയെന്ന പേരിൽ ഏറണാകുളം ലോകോളേജ് വിദ്യാർത്ഥികൾ നേതൃത്വം നൽകിയ കൂട്ടായ്മയായിരുന്നു. നിരവധി കോളേജുകളെ പ്രതിനിധീകരിച്ച് നൂറ് കണക്കിന് വിദ്യാർത്ഥികൾ ഈ സമരത്തിലും അണിനിരന്നു.
കേരള മീഡിയ അക്കാദമിയിലെ വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചി നഗരത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.ഹൈക്കോടതി ജംക് ഷനിൽ നിന്നാരംഭിച്ച റാലി മറൈൻ ഡ്രൈവിൽ സമാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതീകാത്മകമായി ശവപ്പെട്ടി ഉയർത്തിപ്പിടിച്ച് കൊണ്ടായിരുന്നു റാലി.
ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനും രാജ്യത്തിന്റെ മതേതര ഐക്യം തകർക്കാനുമുള്ള സംഘപരിവാറിന്റെ ശ്രമങ്ങളാണ് നിയമത്തിൽ ഉള്ളതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ഒരു ഏകാധിപതിയും പ്രായമെത്തി മരിച്ചിട്ടില്ല എന്ന കാര്യം കൂട്ടായ്മ ഓർമിപ്പിച്ചു. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിൽ പൗരത്വ ഭേദഗതി നിയമം കത്തിച്ചു പ്രതിഷേധിച്ചാണ് മാധ്യമ വിദ്യാർത്ഥികളുടെ പ്രതിഷേധം സമാപിച്ചത്. എല്ലാവരും തുല്യരെന്ന പ്ലക്കാർഡുകളുമായാണ് കൊച്ചി ഇൻഫോ പാർക്കിന് മുന്നിൽ ടെക്കികളുടെ പ്രതിഷേധ മൗനജാഥ നടന്നത്. മതസംഘടനകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലും സി എ ബിക്കെതിരെ പ്രതിഷേധ സമരങ്ങൾ നടന്നു. തുടർന്നുള്ള ദിവസങ്ങളിലും സമാനമായ രീതിയിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് കൊച്ചി വേദിയാവുക.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.