ETV Bharat / state

കേന്ദ്ര ബജറ്റ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതെന്ന് സിഐഐ കേരള ഘടകം

മൂലധന നിക്ഷേപം വര്‍ധിപ്പിച്ചത് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ത്വരിതപ്പെടുത്തുമെന്ന് സിഐഐ കേരള ചെയര്‍മാന്‍ ജീമോന്‍ കോര ഇടിവി ഭാരതിനോട്

budget 2023  കേന്ദ്ര ബജറ്റ്  സിഐഐ കേരള ചെയര്‍മാന്‍ ജീമോന്‍ കോര  കേന്ദ്ര ബജറ്റ് 2023 പ്രതികരണം  budget 2023 reaction
സിഐഐ കേരള ചെയര്‍മാന്‍ ജീമോന്‍ കോര
author img

By

Published : Feb 1, 2023, 10:39 PM IST

കേന്ദ്ര ബജറ്റ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതെന്ന് ജീമോന്‍ കോര

എറണാകുളം : കേന്ദ്ര ബജറ്റ് പ്രതീക്ഷയ്ക്ക് വക നൽകുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്. ജനപ്രിയം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങളെ സംബന്ധിച്ചിടത്തോളം നല്ല ബജറ്റാണെന്ന് സി ഐ ഐ കേരള ചെയർമാൻ ഡോ.ജീമോൻ കോര പറഞ്ഞു. കൊച്ചിയിൽ കേന്ദ്ര ബജറ്റിനെ കുറിച്ച് ഇ ടി.വി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂലധന ചെലവിടലില്‍ മുപ്പത്തിമൂന്ന് ശതമാനം വർധനവ് ബജറ്റിൽ ആദ്യമായാണ് പ്രഖ്യാപിക്കുന്നത്. ഇതിന്‍റെ പ്രതിഫലനം എല്ലാ മേഖലയിലുമുണ്ടാകും. അടിസ്ഥാന സൗകര്യവികസനം, നൈപുണ്യ ശേഷി വികസനം, ടെക്നോളജിയുടെയും ശാസ്ത്ര മേഖലയുടെയും വളർച്ച എന്നിവ ബജറ്റ് ലക്ഷ്യംവയ്ക്കു‌ന്നു.

കാർഷിക മേഖലയുൾപ്പടെ എല്ലാ മേഖലയ്‌ക്കും നല്ല പ്രാധാന്യമാണ് ബജറ്റിൽ നല്‍കിയിരിക്കുന്നത്. കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. 'ശ്രീ അന്ന' പദ്ധതിയിൽ ഉൾപ്പെടുത്തി തിന വർഗത്തിൽപ്പെടുന്ന ധാന്യങ്ങളെ പരിപോഷിപ്പിക്കുന്ന പദ്ധതി ഇതിന് ഉദാഹരണമാണ്.

കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളും, സംഭരണത്തിലെ വികേന്ദ്രീകരണവും, പ്രകൃതി സൗഹൃദ കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതും ബജറ്റിന്‍റെ മേന്മയാണ്. ആദായനികുതി പരിധി വർധിപ്പിച്ചത് മധ്യവര്‍ഗത്തിന് ആശ്വാസകരമാണ്. ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുന്നതിന് വ്യത്യസ്തമായ നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്.

റബ്ബര്‍ കർഷകർക്ക് അനുകൂലമായ നിർദേശങ്ങളും ബജറ്റിലുണ്ട്. റെയിൽവേ മേഖലയിൽ കേരളത്തിനായുള്ള നിർദേശങ്ങൾ ഇല്ലന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അനുകൂലമല്ല. നഗര വികസനത്തിനായി പതിനായിരം കോടി രൂപയാണ് നീക്കിവച്ചത്. പ്രസ്‌തുത പട്ടികയിൽ ഉൾപ്പെടാൻ കഴിയുന്ന നഗരമാണ് കൊച്ചി. അതിനാവശ്യമായ ഇടപെടൽ ആവശ്യമാണെും ഡോ.ജീമോന്‍ കോര പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.