എറണാകുളം: പെരുമ്പാവൂർ എ.എം റോഡിലെ മൊത്തവ്യാപാര ചിപ്‌സ് കടയ്ക്ക് തീപിടിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. കീഴില്ലം കീത്രക്കുടി സ്വദേശി അജിത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള കേരള ചിപ്‌സ് എന്ന കടയ്ക്കാണ് തീപിടിച്ചത്. തീപടരുന്നത് കണ്ട കടയിലെ തൊഴിലാളികൾ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
പെരുമ്പാവൂരിൽ ചിപ്‌സ് കടയ്ക്ക് തീപിടിച്ചു - Perumbavoor
ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. കീഴില്ലം കീത്രക്കുടി സ്വദേശി അജിത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള കേരള ചിപ്‌സ് എന്ന കടയ്ക്കാണ് തീപിടിച്ചത്.
പെരുമ്പാവൂരിൽ ചിപ്പ്സ് കടയ്ക്ക് തീപിടിച്ചു