എറണാകുളം: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശു ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു.രാവിലെ എറണാകുളം രാജേന്ദ്ര മൈതാനത്തിലെ ഗാന്ധി പ്രതിമക്കു മുന്നിൽ നിന്നും ആരംഭിച്ച റാലി ദർബാൾ ഹാൾ ഗ്രൗണ്ടിൽ സമാപിച്ചു. റാലിയിൽ നിരവധി കുട്ടികളാണ് അണിചേർന്നത്. തുടർന്ന് നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി എറണാകുളം സെന്റ് ആന്റണീസ് ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർഥിനി കുമാരി നേഹ സി.എൽ ഉദ്ഘാടനം ചെയ്യ്തു.
ശിശുക്ഷേമസമിതി സംഘടിപ്പിച്ച കുട്ടികളുടെ കലോത്സവമായ വർണ്ണോസവത്തിൽ യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്‍റ് തെരാസസ് ഗേൾസ് ഹൈസ്‌കൂളിലെ റോസിക മേരി അധ്യക്ഷം വഹിച്ചു. സെന്‍റ് തെരാസസ് ഗേൾസ് എൽ.പി സ്‌കൂളിലെ മിയ രാജേഷ് കാട്ടിക്കാരൻ സ്വാഗതവും എറണാകുളം ഗേൾസ് യു.പി സ്കൂളിലെ അമൃത സുമി സജി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വർണ്ണോസവം വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.