ETV Bharat / state

കൊവിഡ് പ്രതിരോധത്തിന്‍റെ പ്രധാനമാർഗമാണ് ലോക്ക്ഡൗണ്‍; ചീഫ് സെക്രട്ടറി ഡോ വി പി ജോയ് - Covid

വാക്സിനേഷനിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികളിലെ ക്വാട്ട വർധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

കൊവിഡ് പ്രതിരോധം  ലോക്ക് ഡൗണ്‍  ചീഫ് സെക്രട്ടറി ഡോ വി പി ജോയ്  ഡോ വി പി ജോയ്  വാക്സിനേഷൻ  ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ  ട്രിപ്പിൾ ലോക്ക് ഡൗൺ  ലോക്ക് ഡൗൺ  മത്സ്യ മേഖല  Chief Secretary Dr VP Joy  Dr VP Joy  lockdown  Kerala lockdown  Covid  Vaccine
കൊവിഡ് പ്രതിരോധത്തിന്‍റെ പ്രധാനമാർഗമാണ് ലോക്ക്ഡൗണ്‍; ചീഫ് സെക്രട്ടറി ഡോ വി പി ജോയ്
author img

By

Published : May 19, 2021, 5:02 AM IST

എറണാകുളം: കൊവിഡ് മഹാമാരിയിൽ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ പലതലങ്ങളിലുള്ള പ്രതിരോധങ്ങൾ മാത്രമാണ് ഏക മാർഗമെന്നും പ്രതിരോധത്തിന്‍റെ പ്രധാനമാർഗമാണ് ലോക്ക് ഡൗണെന്നും ചീഫ് സെക്രട്ടറി ഡോ വി പി ജോയ്. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വാണിജ്യ, വ്യവസായ മേഖലയിലെ പ്രതിനിധികളുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിനേഷനിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനെ കുറിച്ച് ഗൗരവതരമായി ആലോചിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികളിലെ ക്വാട്ട വർധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ അനിശ്ചിതകാലത്തേക്ക് തുടരില്ലെന്നും എത്രയും വേഗം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വി പി ജോയ് കൂട്ടിച്ചേർത്തു.

READ MORE: ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

മൊറട്ടോറിയം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിന്‍റെ കൂടി അനുമതിയോടെയേ തീരുമാനം എടുക്കാൻ കഴിയു. മത്സ്യ മേഖലയിലെയും കയറ്റുമതി മേഖലയിലെയും പ്രതിസന്ധി അടിയന്തരമായി പരിഹരിക്കും. ചരക്ക് നീക്കം സുഗമമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എത്രയും വേഗം ജന ജീവിതം സാധാരണ നിലയിലാകാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.