ETV Bharat / state

ജേക്‌സ്‌ ബിജോയ് മാജിക്ക്, ഗംഭീര മെലഡി; ജോഷി ചിത്രം 'ആന്‍റണി'യിലെ ആദ്യ ഗാനം പുറത്ത്

'Chellakuruvikku' Antony movie song നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന 'ആന്‍റണി'യില്‍ ജോജു ജോർജാണ്‌ നായകൻ. ചിത്രത്തിലെ ആദ്യഗാനമായ 'ചെല്ലക്കുരുവി'ക്ക് ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

Chellakuruvikku song  Joju George  Antony movie  ആന്‍റണി  Antony movie song  Joshiy movie  ചെല്ലക്കുരുവി  ജോജു ജോർജ്  Kalyani Priyadarshan  Nyla Usha  Chellakuruvikku Antony movie song
'Chellakuruvikku' Antony movie song
author img

By ETV Bharat Kerala Team

Published : Nov 14, 2023, 9:09 AM IST

Updated : Nov 14, 2023, 9:20 AM IST

എറണാകുളം: മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി 'പൊറിഞ്ചു മറിയം ജോസ്'നു ശേഷം, സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആന്‍റണി'. നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജ് (Joju George) ആണ് നായകൻ. ചിത്രത്തിലെ ആദ്യഗാനമായ 'ചെല്ലക്കുരുവി'ക്ക് ലിറിക്കൽ വീഡിയോ പുറത്തിറങ്ങി (Chellakuruvikku Antony movie song).

സ്നേഹവും വാത്സല്യവും ഇടകലർത്തി ജേക്‌സ്‌ ബിജോയ് ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ ആണ്. ജ്യോതിഷ് ടി കാസി യുടെതാണ് വരികൾ. ടീസര്‍ സൂചിപ്പിക്കുന്നതനുസരിച്ച്‌ തിരശ്ശീലയിൽ തീപ്പൊരി പറത്തുന്ന സിനിമയാണ് 'ആന്‍റണി'. ഉടൻ തന്നെ തിയറ്ററുകളിൽ എത്തുന്ന 'ആന്‍റണി'ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ നെക്സ്റ്റൽ സ്റ്റുഡിയോസ് & അൾട്രാ മീഡിയ & എന്‍റർടൈൻമെന്‍റ്‌ എന്നിവയുമായി സഹകരിച്ച്‌ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

  • " class="align-text-top noRightClick twitterSection" data="">

സഹ നിർമാതാക്കൾ - ഗോകുൽ വർമ്മ, നിതിൻ കുമാർ, കൃഷ്‌ണരാജ് രാജൻ, ശുശീൽ കുമാർ അഗർവാൾ & രജത്ത് അഗർവാൾ, രചന - രാജേഷ് വർമ്മ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്‌സ്‌ ബിജോയ്, ഛായാഗ്രഹണം - രണദിവെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, സ്റ്റിൽസ് - അനൂപ് പി ചാക്കോ, ആക്ഷൻ ഡയറക്‌ടർ - രാജശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സിബി ജോസ് ചാലിശ്ശേരി, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ - ഷിജോ ജോസഫ്, മാർക്കറ്റിങ്ങ് പ്ലാനിങ് - ഒബ്‌സ്‌ക്യൂറ എന്‍റർടൈൻമെന്‍റ്‌, ഡിസ്ട്രിബ്യൂഷൻ - ഡ്രീം ബിഗ് ഫിലിംസ്.

സ്വതസിദ്ധമായ ശൈലിയും എല്ലാ വേഷവുമണിയാനുള്ള പ്രാപ്‌തിയും ജോജു ജോര്‍ജിനെ വെള്ളിത്തിരയിലെ മികച്ച നടനാക്കി. സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം വേഷമിട്ട്‌ തിളങ്ങിയ താരം ഇപ്പോള്‍ മറ്റൊരു വേഷം കൂടി അണിയുകയാണ്. സ്വന്തം രചനയിൽ ആദ്യ സംവിധാന സംരംഭമായ 'പണി'യുടെ ഒരുക്കത്തിലാണ്‌ ജോജു ജോര്‍ജ്ജ്‌. അതേസമയം, കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ മറ്റൊരു ചിത്രമാണ്‌ 'ശേഷം മൈക്കിൽ ഫാത്തിമ'. പേര് പോലെ തന്നെ വ്യത്യസ്‌തമായ മലയാളി പ്രേക്ഷകര്‍ക്ക് കണ്ട് പരിചയമില്ലാത്ത പ്രമേയമാണ് 'ശേഷം മൈക്കിൽ ഫാത്തിമ'യുടേത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ്‌ റിലീസ് ചെയ്‌തത്‌ (നവംബര്‍ 13). ഒരു ഫുട്ബാൾ കമന്‍റേറ്റര്‍ ആയാണ് ചിത്രത്തില്‍ കല്യാണി പ്രത്യക്ഷപ്പെടുന്നത്.

ALSO READ: ഫുട്ബാൾ കമന്‍റേറ്റര്‍ സ്വപ്‌നവുമായി കല്യാണി ; ശേഷം മൈക്കിൽ ഫാത്തിമ ട്രെയിലര്‍ പുറത്ത്

ALSO READ: 'അഭിനയം പോലെ സംവിധാനവും ആസ്വദിക്കുന്നു'; സംവിധായക വേഷമണിഞ്ഞ ത്രില്ലില്‍ ജോജു ജോര്‍ജ്

Last Updated : Nov 14, 2023, 9:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.