ETV Bharat / state

ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസ് : സൈബി ജോസ് കിടങ്ങൂരിനെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

ജഡ്‌ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ സൈബി ജോസിന്‍റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ വരുമാനം സംബന്ധിച്ച വിവരശേഖരണം നടത്തി രഹസ്യാന്വേഷണ വിഭാഗം

central intelligence agency  saibi jose case  saibi jose bribery case  bribery in the name of court judges  saibi jose case latest updations  latest news in trivandrum  latest news today  ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി  കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം  സൈബി ജോസ് കിടങ്ങൂര്‍  സൈബി ജോസിന്‍റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ വരുമാനം  അഡ്വ സൈബി ജോസ്  ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസ്; സൈബി ജോസ് കിടങ്ങൂരിനെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം
author img

By

Published : Jan 31, 2023, 5:48 PM IST

എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടി. സൈബിയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ വരുമാനം സംബന്ധിച്ച വിവരശേഖരണമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്നത്.

നേരത്തെ കേന്ദ്ര നിയമമന്ത്രാലയമയച്ച കത്തിന്‍റെ അടിസ്ഥാനത്തിൽ ബാർ കൗൺസിലും സൈബിയോട് വിശദീകരണം തേടിയിരുന്നു. സൈബിക്കെതിരായ അന്വേഷണം സംബന്ധിച്ച റിപ്പോർട്ടിന്മേൽ നൽകുന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാകും പൊലീസിന്‍റെ തുടർ നടപടികൾ. മൂന്ന് ജഡ്‌ജിമാരുടെ പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ 72 ലക്ഷത്തോളം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്‍റെ കണ്ടെത്തൽ.

ഒത്തുകളിച്ചവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് പരാതിക്കാര്‍: മുൻകൂർ ജാമ്യം നേടിയെടുക്കാൻ 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സൈബിക്കൊപ്പം ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേസിലെ പരാതിക്കാർ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഇന്നലെ പരാതിയും നൽകിയിരുന്നു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് കൂടിയാണ് ആരോപണ വിധേയനായ സൈബി. സൈബിയുടെ ജീവിത പശ്ചാത്തലം സംശയകരമെന്നും ഹൈക്കോടതി വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു.

അതേസമയം, കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിലടക്കം ഒത്തുകളിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ അന്വേഷണമാവശ്യപ്പെട്ട് പരാതിക്കാർ ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന് പരാതി നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് ജസ്റ്റിസ് സിയാദ് റഹ്മാൻ അനുവദിച്ചിരുന്നു.

പരാതിക്കാർ ഹർജി നൽകിയതിനെ തുടർന്ന് ഇക്കഴിഞ്ഞ 23ന് ഇതേ ബെഞ്ച് തന്നെ മുൻകൂർ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചു. 50 ലക്ഷം രൂപ കോഴ ആരോപണം നേരിട്ട കേസാണിത്. മുൻകൂർ ജാമ്യമനുവദിച്ചതിലടക്കം വിശദമായ അന്വേഷണമാവശ്യപ്പെട്ടാണ് പരാതിക്കാരായ റാന്നി സ്വദേശികൾ ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന് പരാതി നൽകിയത്.

ഡിഫെക്റ്റ് ഇല്ലാതെ ജാമ്യാപേക്ഷ ബെഞ്ചിനു മുന്നിലേയ്‌ക്കെത്തിച്ച ഉദ്യോഗസ്ഥർ ജാമ്യമാഫിയയിൽ ഉൾപ്പെട്ടവരാണോ എന്ന് അന്വേഷിക്കണം. 2017 ലെ ജസ്റ്റിസ് രാജാവിജയരാഘവന്‍റെ വിധി പ്രകാരം പട്ടിക ജാതി പട്ടിക വർഗ പീഡനകേസുകളിൽ ജാമ്യാപേക്ഷ അപ്പീൽ ആയി മാത്രമെ സമർപ്പിക്കുവാൻ പാടുള്ളൂ. പക്ഷേ ഈ ചട്ടം മറികടന്ന് മുൻകൂർ ജാമ്യാപേക്ഷകൾ ഡിഫെക്‌ടിൽ ഉൾപ്പെടുത്താതെ നേരെ ബഞ്ചിലേക്കെത്തി പരാതിക്കാരെ കേൾക്കാതെ വിധിയും പറഞ്ഞു.

ഹര്‍ജിയില്‍ നിയമലംഘനം: കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലും നിയമലംഘനം നടന്നതായും പരാതിയിൽ പറയുന്നു. ചീഫ് ജസ്റ്റിസിന്‍റെ റോസ്റ്റർ പ്രകാരമുള്ള ബെഞ്ചിൽ നിന്നും മാറ്റി മറ്റൊരു ബെഞ്ച് ഇതേ ഹർജി കേട്ടതിലും ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. പരാതിക്കാരെ കേൾക്കാത്തതിൽ മാത്രമല്ല പ്രോസിക്യൂട്ടർമാർ സ്വീകരിച്ച നിസംഗത ഒത്തുകളിയാണെന്ന ആക്ഷേപവും പരാതിക്കാരായ വി.ആർ മോഹനൻ, ടി ബാബു എന്നിവർ ഉന്നയിക്കുന്നു.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. അഡ്വ. സൈബി ജോസ് ഹാജരായ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിൽ 50 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന പ്രതികളിലൊരാളുടെ സംഭാഷണം കേട്ടിരുന്നതായി മുൻ പഞ്ചായത്തംഗം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

72 ലക്ഷം രൂപ ഇത്തരത്തിൽ കൈപ്പറ്റിയെന്ന് വിജിലൻസ് വിഭാഗത്തിന് നാല് അഭിഭാഷകർ മൊഴി നൽകിയിരുന്നു. ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്‌ത പീഡനക്കേസിൽ നിർമാതാവിൽ നിന്ന് 25 ലക്ഷം രൂപയും ഫീസ് ആയി 15 ലക്ഷം രൂപയുമാണ് സൈബി വാങ്ങിയെന്നാണ് ആരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.