ETV Bharat / state

ഐ.എസ്.ആർ.ഒ ചാരക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി.ബി.ഐ - Nambi Narayanan

നമ്പി നാരായണനെതിരായ ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായോ എന്ന് പരിശോധിക്കുന്നതായി സി.ബി.ഐ കോടതിയെ അറിയിച്ചു.

ISRO scam case  ISRO  CBI  ഐ.എസ്.ആർ.ഒ ചാരക്കേസ്  സി.ബി.ഐ  നമ്പി നാരായണന്‍  Nambi Narayanan  ഐ.എസ്.ആർ.ഒ ചാരക്കേസ് വാര്‍ത്ത
ഐ.എസ്.ആർ.ഒ ചാരക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി.ബി.ഐ
author img

By

Published : Jul 8, 2021, 10:33 AM IST

എറണാകുളം: ഐ.എസ്.ആർ.ഒ ചാരക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സി.ബി.ഐ ഹൈകോടതിയില്‍ നിലപാട് അറിയിച്ചു. നമ്പി നാരായണനെതിരായ ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായോ എന്ന് പരിശോധിക്കുന്നതായി സി.ബി .ഐ കോടതിയെ അറിയിച്ചു.

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെയാണ്. പൊലീസ് ഉദ്യോഗസ്ഥർ ചാരക്കേസ് ഗൂഢാലോചനയിൽ പങ്കാളികളാണന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. കേസിലെ ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗ്ഗാദത്ത്, പതിനൊന്നാം പ്രതി എന്നിവരാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കൂടുതല്‍ വായനക്ക്:- ചാരക്കേസില്‍ കക്ഷി ചേരാൻ മറിയം റഷീദയും സുഹൃത്ത് ഫൗസിയയും

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരു ഹർജിയിലെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് മാത്രമാണ് പ്രവർത്തിച്ചത്. വർഷങ്ങൾക്ക് ശേഷം ആരോപണം ഉയർന്നത് സംശയകരമാണ്. അന്വേഷണവുമായി സഹകരിക്കാമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികള്‍ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വായനക്ക്:- ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

സി.ബി.ഐ കേസന്വേഷണം ആരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഐ.എസ്.ആർ.ഒ യിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ചാരക്കേസ് പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ചാരക്കേസ് അന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലെയും പതിനെട്ട് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.