എറണാകുളം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ (Violinist Balabhaskar) മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ ഹൈക്കോടതിയിൽ (CBI Findings In Violinist Balabhaskar Death). അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ തന്നെയെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. വാഹനമോടിച്ച അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നു. അതിനാലാണ് അപകടം സംഭവിച്ചതെന്നും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും സിബിഐ അറിയിച്ചു.
കേസിന്‍റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും സിബിഐ
ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് (Violinist Balabhaskar Death case). ബാലഭാസ്‌കറിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കെ സി ഉണ്ണി നൽകിയ ഹർജിയിലാണ് സിബിഐ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത് (Violinist Balabhaskar Death Controversy). കേസിന്‍റെ വിചാരണ ഹൈക്കോടതി നേരത്തെ താത്‌കാലികമായി സ്റ്റേ ചെയ്‌തിരുന്നു. ഈ ഇടക്കാല ഉത്തരവ് തുടരും.
ഹർജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും. മൂന്ന് സാക്ഷികളെയാണ് കേസില്‍ ഇതുവരെ വിസ്‌തരിച്ചതെന്നും സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഒക്ടോബര്‍ 2നാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ മരിക്കുന്നത് (Violinist Balabhaskar Death). സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ 3.30ന് തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു.
രണ്ടുവയസുകാരി മകള്‍ തേജസ്വിനി ബാല സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഭാര്യ ലക്ഷ്‌മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.