ETV Bharat / state

'ദൗത്യനിർവഹണത്തിൽ പോരായ്‌മകളുണ്ടായി, ഖേദിക്കുന്നു'; വിടവാങ്ങൽ കത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി

author img

By ETV Bharat Kerala Team

Published : Jan 5, 2024, 7:34 AM IST

Cardinal George Alencherry Expressing Regret: പ്രവൃത്തനങ്ങളിലെ പോരായ്‌മകളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി.

കർദിനാൾ ജോർജ് ആലഞ്ചേരി  വിടവാങ്ങൽ കത്ത്  Cardinal Alencherry  cardinal farewell letter
Cardinal George Alencherry apologises for the shortcomings in farewell letter

എറണാകുളം: ദൗത്യനിർവഹണത്തിലുണ്ടായ പോരായ്‌മകളിൽ ഖേദം പ്രകടിപ്പിച്ച് സഭാംഗങ്ങൾക്ക് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ വിടവാങ്ങൽ കത്ത് (Cardinal George Alencherry expressing regret in his Farewell Letter). സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നും ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞിരുന്നു. വത്തിക്കാന്‍റെ നിർദേശ പ്രകാരമായിരുന്നു സ്ഥാനമൊഴിഞ്ഞത്.

ദൗത്യ നിർവഹണത്തിലെ പോരായ്‌മകളിലും കുറവുകളിലുമാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചത്. മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയെന്ന നിലയിലും പ്രവർത്തനങ്ങളിൽ വന്നുപോയ പോരായ്‌മകൾക്കാണ് ഖേദ പ്രകടനം (Cardinal George Alencherry apologises for the shortcomings in farewell letter).

കർദിനാൾ ജോർജ് ആലഞ്ചേരി  വിടവാങ്ങൽ കത്ത്  Cardinal Alencherry  cardinal farewell letter
കർദിനാൾ ജോർജ് ആലഞ്ചേരിയുടെ വിടവാങ്ങൽ കത്ത്

ഖേദം പ്രകടിപ്പിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി

സഭ നേതൃത്വത്തിൽ നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും സഭാംഗങ്ങൾക്ക് നൽകിയ വിടവാങ്ങൽ കത്തിൽ വ്യക്തമാക്കുന്നു. സഭാംഗങ്ങൾ എല്ലാവരും സംശുദ്ധമായ ലക്ഷ്യങ്ങളോടും നിർമലമായ മനസാക്ഷിയോട് കൂടി ഒന്നിച്ചുവരികയും ഐക്യത്തോടെ പ്രവർത്തിക്കുകയും ചെയ്യട്ടെ എന്നതാണ് എന്‍റെ പ്രാർഥന.

ഉത്തമ ക്രൈസ്‌തവരെന്ന നിലയിൽ മതസൗഹാർദവും മതേതരമൂല്യങ്ങളും ഉയർത്തിപ്പിടിച്ച് നല്ല പൗരന്മാരായിരിക്കാനും നമുക്ക് കഴിയട്ടെയെന്നും കർദിനാൾ വിശ്വാസികൾക്ക് നൽകിയ കത്തിൽ ആശംസിക്കുന്നു. അതേസമയം, കർദിനാൾ ആലഞ്ചേരിയുടെ ഖേദപ്രകടനം വൈകിപോയെന്ന പ്രതികരണവുമായി വിശ്വാസികളുടെ കൂട്ടായ്‌മയായ അല്‌മായ മുന്നേറ്റം എറണാകുളം അതിരൂപത കൗൺസിൽ രംഗത്ത് എത്തി.

എറണാകുളം അതിരൂപതയിലെ വൈദീകരോടും വിശ്വാസികളോടും 2018ൽ എനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞിരുന്നു എങ്കിൽ ഭൂമിവില്‌പനയിൽ ഉണ്ടായ നഷ്‌ടം സഹിക്കാൻ എറണാകുളം അതിരൂപത തയ്യാറായിരുന്നു. എന്നാൽ, ഞാൻ രാജാവാണ്, ഭൂമി എനിക്ക് ഇഷ്‌ടമുള്ളവർക്ക് ഇഷ്‌ടമുള്ള വിലക്കോ വെറുതെയോ കൊടുക്കും എന്ന ധിക്കാരമാണ് ഇന്നത്തെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് അല്‌മായ മുന്നേറ്റം ചൂണ്ടിക്കാട്ടി.

2018ൽ കർദിനാൾ ആലഞ്ചേരി ചുമതലപ്പെടുത്തിയ ബെന്നി മാരാംപറമ്പിൽ കമ്മിഷൻ റിപ്പോർട്ട്‌ അവതരിപ്പിക്കാൻ വിളിച്ചുകൂട്ടിയ വൈദീക സമിതി യോഗത്തിൽ പങ്കെടുക്കാതെ ഒരു തടയൽ നാടകത്തിന് നേതൃത്വം നൽകിയത് കൊണ്ടാണ് ഇന്ന് ഇത്തരത്തിൽ ഒരു ഖേദപ്രകടനം നടത്തേണ്ടി വന്നതെന്നും അല്‌മായ മുന്നേറ്റം ചൂണ്ടിക്കാണിച്ചു. 2018ൽ എറണാകുളം ബിഷപ്പ് ഹൗസിൽ നിന്ന് ഇറങ്ങേണ്ടി വന്ന കർദിനാൾ ആലഞ്ചേരിക്ക് പിന്നീട് ഒരു മെത്രാപോലിത്ത എന്ന നിലയിൽ എറണാകുളം അതിരൂപതയിൽ ആദരവോ, സ്വീകരണമോ ലഭിച്ചിട്ടില്ല.

എറണാകുളം കത്തിഡ്രൽ ബസിലിക്കയിൽ രണ്ട് വർഷം മുൻപ് നൂറുകണക്കിന് പൊലിസുമായി ബന്തവസ്സിൽ കുർബാന അർപ്പിക്കാൻ എത്തിയ കർദിനാൾ ആലഞ്ചേരിക്ക് പിന്നീട് ഒരിക്കൽ കൂടി മറ്റൊരു ഓശാന ഞായറാഴ്‌ച കുർബാന അർപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നും അല്‌മായ മുന്നേറ്റം ചൂണ്ടിക്കാണിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.