ETV Bharat / state

കൊച്ചി മെട്രോ പില്ലറുകള്‍ക്ക് ഇടയില്‍ കഞ്ചാവ് ചെടി; അന്വേഷണം ആരംഭിച്ച് എക്സൈസ് - കഞ്ചാവ് കേസ്

പാലാരിവട്ടത്തെ 516-517 പില്ലറുകൾക്ക് ഇടയിലുള്ള ഭാഗത്താണ് 130 സെന്‍റീ മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്

എക്സൈസ് വകുപ്പ്  കഞ്ചാവ് ചെടി കണ്ടെത്തി എക്‌സൈസ് വകുപ്പ്  കൊച്ചി മെട്രോ പില്ലറുകള്‍ക്ക് ഇടയില്‍ കഞ്ചാവ് ചെടി  കൊച്ചി മെട്രോ പില്ലർ  Cannabis plant found between kochi metro pillars  Cannabis plant  കഞ്ചാവ് കേസ്  Cannabis plant between kochi metro pillars
കൊച്ചി മെട്രോ പില്ലറുകള്‍ക്ക് ഇടയില്‍ കഞ്ചാവ് ചെടി; അന്വേഷണം ആരംഭിച്ച് എക്സൈസ്
author img

By

Published : May 10, 2022, 7:48 PM IST

എറണാകുളം: കൊച്ചി മെട്രോ പില്ലറുകള്‍ക്ക് ഇടയില്‍ വളർന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. പാലാരിവട്ടത്തെ 516-517 പില്ലറുകൾക്ക് ഇടയിലുള്ള ഭാഗത്താണ് മറ്റ് ചെടികൾക്കൊപ്പം വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. തുടർന്ന് കഞ്ചാവ് ചെടി കണ്ടെത്തുകയും നശിപ്പിക്കുകയുമായിരുന്നു.

എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. മറ്റ് ചെടികൾക്കൊപ്പം ആരെങ്കിലും മനപ്പൂർവ്വം വളർത്തിയതാണോ എന്ന സംശയം ഉള്ളതിനാൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ ശേഖരിച്ച് എക്സൈസ് പരിശോധന നടത്തും.

130 സെന്‍റീ മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയ്ക്ക് ഏകദേശം നാല് മാസം പ്രായമുണ്ടെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. അതേസമയം മെട്രോ പില്ലറുകൾക്ക് ഇടയിൽ ഒരോ സ്ഥാപനങ്ങളുടെയും സ്പോൺസർഷിപ്പിലാണ് ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് ഇവിടെ ചെടികൾ പരിപാലിക്കുന്നത്. അതിനാൽ കഞ്ചാവ് ചെടി കണ്ടെത്തിയ ഭാഗത്ത് ചെടികൾ പരിപാലിച്ചവരെയും ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.