ETV Bharat / state

പെരുമ്പാവൂരില്‍ കഞ്ചാവ് വേട്ട; ഒഡിഷ സ്വദേശി പിടിയില്‍ - എറണാകുളം ഇന്നത്തെ വാര്‍ത്ത

കാണ്‌ഠമാല്‍ സ്വദേശി ദേബേന്ദ്ര രൂപാമാജിയാണ് അറസ്റ്റിലായത്.

പെരുമ്പാവൂരില്‍ കഞ്ചാവ് വേട്ട  എറണാകുളത്ത് ഒഡിഷ സ്വദേശി പിടിയില്‍  Cannabis distribution odisha native arrested  Cannabis distribution in Perumbavoor  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news
പെരുമ്പാവൂരില്‍ കഞ്ചാവ് വേട്ട; ഒഡിഷ സ്വദേശി പിടിയില്‍
author img

By

Published : Feb 2, 2022, 12:43 PM IST

എറണാകുളം: പെരുമ്പാവൂരില്‍ മൂന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. ഒഡിഷ കാണ്‌ഠമാല്‍ ജില്ലയിലെ കിരാമി സ്വദേശി ദേബേന്ദ്ര രൂപാമാജിയാണ് അറസ്റ്റിലായത്. നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് അതിഥി തൊഴിലാളികള്‍ക്കിടയിലാണ് ഇയാള്‍ വിതരണം ചെയ്‌തിരുന്നത്.

മൂന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

ALSO READ: പെണ്‍കുട്ടികളെ കാണാതായ സംഭവം: ഹോം സൂപ്രണ്ടിനെ സ്ഥലം മാറ്റാന്‍ ഉത്തരവ്

കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്നതിനിടെയാണ് പിടിയിലായത്. പെരുമ്പാവൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്‌ടര്‍ മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മൂന്ന് കിലോ 560 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

പെരുമ്പാവൂര്‍ മേഖലയില്‍ ഇത്തരം പരിശോധനകള്‍ ശക്തമായിത്തന്നെ തുടരുമെന്ന് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.