എറണാകുളം: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
കേന്ദ്ര സർക്കാർ നൽകിയ വിശദീകരണം പരിഗണിച്ചാണ് നടപടി. റിപ്പോർട്ടിലുള്ളത് ഗുരതരമായ വിഷയങ്ങളെന്നാണ് കോടതി വിലയിരുത്തൽ. ജസ്റ്റിസ് എൻ നഗരേഷിന്‍റേതാണ് ഉത്തരവ്. സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ മീഡിയവൺ മാനേജ്മെന്‍റ് കോടതിയിൽ സാവകാശം തേടിയിട്ടുണ്ട്.
ALSO READ: സ്വപ്ന സുരേഷിന്‍റെ വ്യാജ ബിരുദം: കേരള പൊലീസ് മഹാരാഷ്ട്രയിലേക്ക്