എറണാകുളം: പനമ്പള്ളി നഗറിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റിന്‍റെ ബീം തകർന്ന് വീണ് തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശിയായ ബെര്‍ജു എന്ന സന്ദീപ് സിങ് (26) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ 12ാം നിലയിലാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപെടുകയായിരുന്നു.
കൂടുതല്‍ വായനക്ക്:- ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം; സൈനികര്‍ ഉൾപ്പെടെ 12 പേര്‍ കുടുങ്ങി കിടക്കുന്നു
മൃതദേഹം ബീമിനടിയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. ഒന്നരമണിക്കൂറിന് ശേഷം ചുമർ പൊളിച്ച് നീക്കിയാണ് മൃതദേഹം ഫയർഫോഴ്സ് താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.