ETV Bharat / state

ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു - Bhoothathankettu

ബോട്ട് യാത്രയ്ക്ക് ഒരാൾക്ക് മണിക്കൂറിന് 150 രൂപയാണ് നിരക്ക്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ബോട്ട് യാത്ര അനുവദിച്ചിരിക്കുന്നത്.

Boating restarted in Bhoothathankettu  ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു  Bhoothathankettu  ഭൂതത്താൻകെട്ട്
ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു
author img

By

Published : Jan 3, 2020, 11:28 PM IST

Updated : Jan 4, 2020, 1:56 AM IST

എറണാകുളം: ഷട്ടറുകൾ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു. മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളമായ ഭൂതത്താൻകെട്ടിൽ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.

ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു
തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി, ഞായപ്പിള്ളി, നേര്യമംഗലം എന്നീ പ്രദേശങ്ങളിലേക്കാണ് ബോട്ട് യാത്ര നടത്തുന്നത്. ദേശാടനപക്ഷികൾ, മ്ലാവ്, ആന തുടങ്ങിയ ജീവികളെ യാത്രയിലുടനീളം കാണാൻ സാധിക്കും. ബോട്ട് യാത്രയ്ക്ക് ഒരാൾക്ക് മണിക്കൂറിന് 150 രൂപയാണ് നിരക്ക്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ബോട്ട് യാത്ര അനുവദിച്ചിരിക്കുന്നത്.

Intro:Body:special news

കോതമംഗലം:

ഭൂതത്താൻകെട്ട് ഡാം ഷട്ടറുകൾ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചു.പ്രളയാനന്തരം വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് വീണ്ടും സജീവമാകുന്നു.പ്രകൃതിരമണീയമായ ഭൂതത്താൻകെട്ടിനെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ബോട്ട് സവാരി ആണ്. മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ ഒരു ഇടത്താവളമായ ഭൂതത്താൻകെട്ടിൽ സീസൺ ആരംഭിച്ചതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.പ്രകൃതി ഭംഗി ആവോളം നുകർന്ന് പെരിയാറിന്റെ ഓളപ്പരപ്പിലൂടെ കാടിനെ അടുത്തറിഞ്ഞ് ബോട്ട് സവാരി ചെയ്യാൻ കഴിയും.
തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി, ഞായപ്പിള്ളി, നേര്യമംഗലം എന്നീ പ്രദേശങ്ങളിലേക്കാണ് ബോട്ട് യാത്ര നടത്തുന്നത്. ദേശാടനപക്ഷികൾ, മ്ലാവ്, ആന തുടങ്ങിയ ജീവികളെ യാത്രയിലുടനീളം കാണാൻ സാധിക്കും. പീലി വിടർത്തിയാടുന്ന മൈലുകളെയും ,കാട്ടുപക്ഷികളുടെ ചിലമ്പലുകൾ കണ്ടും കേട്ടും ആസ്വദിച്ചുള്ള ബോട്ട് യാത്ര മറക്കാനാവാത്ത അനുഭവമാണ്. സുരക്ഷ ക്രമീകരണങ്ങളോടെ നടത്തുന്ന ബോട്ട് യാത്രയ്ക്ക് ഒരാൾക്ക് മണിക്കൂറിന് 150 രൂപയാണ് ഫീസ്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബോട്ട് സവാരിക്ക് സമയം അനുവദിച്ചിരിക്കുന്നത്.തേക്കടി യോട് കിടപിടിക്കത്തക്ക രീതിയിലുള്ള
സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ള ഭൂതത്താൻകെട്ടിലേക്ക് വരും നാളുകളിൽ രാജ്യത്തിനകത്തുനിന്നും,പുറത്തു നിന്നുമുള്ളവരുടെ വൻ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.

ബൈറ്റ് 1-തോമസ് (അദ്ധ്യാപകൻ, രാജർഷി വടവുകാട് സ്കൂൾ)

ബൈറ്റ് - 2 - ഷിബിയ (വിദ്യാർത്ഥിനി )

ബൈറ്റ് - 3 - ജോബി(ബോട്ടുടമ )Conclusion:kothamangalam
Last Updated : Jan 4, 2020, 1:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.