ETV Bharat / state

മലയാറ്റൂരില്‍ സ്ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

author img

By

Published : Sep 21, 2020, 7:31 AM IST

Updated : Sep 21, 2020, 9:20 AM IST

പാറമടയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം. സ്ഫോടന കാരണം വ്യക്തമായിട്ടില്ല.

മലയാറ്റൂര്‍  മലയാറ്റൂര്‍ സ്ഫോടനം  Blast in Malayattoor quarry  Blast  Malayattoor quarry  അതിഥി തൊഴിലാളികള്‍ മരിച്ചു  എറണാകുളം  Ernakulam  പാറമട സ്ഫോടനം
മലയാറ്റൂരില്‍ സ്ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

എറണാകുളം: മലയാറ്റൂരിൽ പാറമടയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണൻ(38), കർണ്ണാടക ചാമരാജ്‌നഗർ സ്വദേശി ഡി. നാഗ(34) എന്നിവരാണ് മരിച്ചത്. പാറമടയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. സ്ഫോടന കാരണം വ്യക്തമായിട്ടില്ല.

മലയാറ്റൂരിന് സമീപം ഇല്ലിത്തോട് എന്ന പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന പാറമടയിലെ തൊഴിലാളികളാണ് മരിച്ച രണ്ട് പേരും. ലോക്ക് ഡൗണിന്‌ ശേഷം മടങ്ങിയെത്തിയ ഇരുവരും അപകടം നടന്ന കെട്ടിടത്തിൽ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. പൂർണ്ണമായും തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അതേസമയം ഈ പാറമടയ്ക്കെതിരെ നേരത്തെ തന്നെ നാട്ടുകാർ പരാതി നൽകിയിരുന്നു.

Last Updated : Sep 21, 2020, 9:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.