ETV Bharat / state

അര്‍ധരാത്രി കവലയില്‍ കൂടോത്ര പൂജ ; നാട്ടുകാരെ കണ്ടതോടെ കടന്നുകളഞ്ഞു - കോതമംഗലം പിടവൂരില്‍ കോഴിക്കുരുതി

പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻ കോഴിയും വിളക്കും വച്ചായിരുന്നു കവലയുടെ നടുവിൽ കൂടോത്രം

black magic at kothamangalam  black magician flees after people saw him  കവലയില്‍ കൂടോത്രം  കോതമംഗലം പിടവൂരില്‍ കോഴിക്കുരുതി  മന്ത്രവാദം കോതമംഗലം പിടവൂരില്‍
അര്‍ധരാത്രി കവലയില്‍ കൂടോത്ര പൂജ; നാട്ടുകാരെ കണ്ടതോടെ കൂടോത്രക്കാരന്‍ രക്ഷപ്പെട്ടു
author img

By

Published : Apr 8, 2022, 3:54 PM IST

എറണാകുളം : അർധരാത്രി കവലയില്‍ കൂടോത്ര പൂജ. കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പ്രധാന സിറ്റിയായ പിടവൂർ കവലയില്‍ ബുധനാഴ്‌ചയാണ്(6.04.2022) സംഭവം നടന്നത്. അർദ്ധരാത്രി ഇതിലൂടെ ഇരുചക്രവാഹനത്തിൽ കടന്നുപോയവരാണ് ഇതുകണ്ടത്.

പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻ കോഴിയും വിളക്കുംവച്ചായിരുന്നു കവലയുടെ നടുവിൽ കൂടോത്രം. ആളുകളെ കണ്ടതോടെ നീക്കം ഉപേക്ഷിച്ച് കൂടോത്രക്കാരൻ സ്ഥലം വിട്ടു. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ സംഭവം മൊബൈലിൽ പകർത്തി.

അര്‍ധരാത്രി കവലയില്‍ കൂടോത്ര പൂജ; നാട്ടുകാരെ കണ്ടതോടെ കൂടോത്രക്കാരന്‍ രക്ഷപ്പെട്ടു

വേനൽ മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ പ്രദേശം തീർത്തും ഇരുട്ടിലായിരുന്നു. പിന്നീട് കൂടോത്രത്തിന് ഉപയോഗിച്ച പൂവന്‍ കോഴിയേയും മറ്റ് വസ്‌തുക്കളും രാവിലെ നാട്ടുകാർ കണ്ടെത്തി. വിവരം നാട്ടുകാർ പോത്താനിക്കാട് പൊലീസിൽ അറിയിച്ചു.

പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടോത്രക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.