എറണാകുളം: നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് കോടതിയെ സമീപിച്ചത്. ഞായറാഴ്‌ച ആയതിനാൽ ഹര്‍ജി പരിഗണിക്കാൻ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ് നടക്കും. അസാധാരണ നടപടിയാണ് ഹൈക്കോടതിയുടേത്.
ബിജെപി സ്ഥാനാർഥികൾക്കായി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാറും അഡ്വ. ശ്രീകുമാറും ഹാജരാകും. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു സൂഷ്‌മ പരിശോധനയിൽ പത്രിക തള്ളിയത്.