ETV Bharat / state

മാർക്ക് ദാന വിവാദം; ജലീലിനെതിരെ ബെന്നി ബെഹനാൻ

author img

By

Published : Oct 18, 2019, 4:04 PM IST

Updated : Oct 18, 2019, 6:32 PM IST

ഫലപ്രഖ്യാപനത്തിന് ശേഷം മാർക്ക് നൽകാൻ ആർക്കും അധികാരമില്ലെന്ന് ബെന്നി ബെഹനാൻ

ബെന്നി

കൊച്ചി: മാർക്ക് ദാന തട്ടിപ്പിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി നൽകുന്ന മറുപടികൾ അദ്ദേഹത്തെ കൂടുതൽ കുരുക്കിലാക്കുകയാണ്. മോഡറേഷനും അദാലത്തിൽ മാർക്ക് കൊടുക്കുന്നതും രണ്ടും രണ്ടാണ്. സിലബസിന് പുറത്ത് നിന്നും ചോദ്യം വന്നാൽ ഫല പ്രഖ്യാപനത്തിന് മുമ്പ് മാർക്ക് നൽകുന്നതാണ് മോഡറേഷൻ. യൂണിവേഴ്‌സിറ്റി നിയമം അനുസരിച്ച് ഫലം പ്രഖാപിച്ച് കഴിഞ്ഞാൽ മാർക്ക് നൽകാൻ ഒരാൾക്കും അധികാരമില്ലെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

ജലീലിനെതിരെ ബെന്നി ബെഹനാൻ

പുനർമൂല്യനിർണയത്തിന് മുമ്പ് ഉത്തരക്കടലാസിന്‍റെ രജിസ്റ്റർ നമ്പറും ഫാൾസ് നമ്പറും തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട സിൻഡിക്കേറ്റ് മെമ്പറെയും പുറത്താക്കണം. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധം ശക്തമാകും. മാർക്ക് ദാന തട്ടിപ്പിന്‍റെ പേരിൽ മന്ത്രി കെ.ടി ജലീലിന് ഡോക്‌ടറേറ്റ് നൽകാമെന്ന് ബെന്നി ബെഹനാൻ പരിഹസിച്ചു.

Intro:Body:മന്ത്രി കെ.ടി.ജലീലിനെതിരെ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ.
മാർക്ക് ദാന തട്ടിപ്പിൽ ആരോപണ വിധേയനായ മന്ത്രി കെ.ട്ടി ജലീൽ രാജി വെക്കണമെന്ന് യു ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. ആവശ്യപ്പെട്ടു. മാർക്ക് ദാന തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി നൽകുന്ന മറുപടികൾ അദ്ദേഹത്തെ കൂടുതൽ കുരുക്കിലാക്കുകയാണ്. മോഡറേഷനും അദാലത്തിൽ മാർക്ക് കൊടുക്കുന്നതും രണ്ടും രണ്ടാണ്. സിലബസിന് പുറത്ത് നിന്നും ചോദ്യം വന്നാൽ , ഫലം പ്രഖ്യാപനം നടത്തുന്ന നിന് മുമ്പ് മാർക്ക് നൽകുനതാണ് മോഡറേഷൻ . യൂണിവേഴ്സിറ്റി നിയമമനുസരിച്ച് ഫലം പ്രഖാപിച്ച് കഴിഞ്ഞാൽ മാർക്ക് നൽകാൻ ഒരാൾക്കും അധികാരമില്ല. റീവാലൂഷ്യന് മുമ്പ് ഉത്തരക്കടലാസിന്റെ രജിസ്റ്റർ നമ്പറും ഫാൾസ് നമ്പറും തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട സിണ്ടിക്കേറ്റ് മെമ്പറെ പുറത്താക്കണം. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കും. മാർക്ക് ദാന തട്ടിപ്പിന്റെ പേരിൽ മന്ത്രി കെട്ടി ജലീലിന് ഡോക്റേറ്റ് നൽകാമെന്നും ബെന്നി ബെഹനാർ പരിഹസിച്ചു.

Etv Bharat
KochiConclusion:
Last Updated : Oct 18, 2019, 6:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.