എറണാകുളം : ബാർ കൗൺസിൽ അഭിഭാഷക ക്ഷേമനിധി തട്ടിപ്പിൽ കേസന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. കേസ് ഒരു മാസത്തിനകം സി.ബി.ഐയ്ക്ക് കൈമാറണമെന്നാണ് കോടതി നിർദേശം. കേരള ബാർ കൗൺസിൽ അഭിഭാഷക ക്ഷേമനിധിയിൽ നിന്നും ഏഴ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
നിലവിൽ നടക്കുന്ന വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് സി.ജി. അരുൺ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. 2009 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ വ്യാജ രേഖകളുണ്ടാക്കി അഭിഭാഷക ക്ഷേമനിധിയിൽ നിന്നും ഏഴ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ഹർജിയിലെ ആക്ഷേപം.
ALSO READ Alappuzha Ranjith Murder | കൊലയാളികളെ തിരിച്ചറിഞ്ഞു, പൊലീസ് പ്രതികൾക്ക് പിന്നാലെയുണ്ടെന്ന് എഡിജിപി
വ്യാജ വെൽഫെയർ സ്റ്റാമ്പ് വിതരണം ചെയ്തും ക്രമക്കേട് നടത്തിയെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകളിൽ കൃത്രിമം കാട്ടിയാണ് തട്ടിപ്പ് നടത്തിയതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിജിലൻസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസിൽ ബാർ കൗൺസിൽ അക്കൗണ്ടന്‍റ് ചന്ദ്രനടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ALSO READ മോന്‍സണ്‍ കേസിൽ ഹൈക്കോടതിയെ വിമർശിച്ച മുൻ മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്