ETV Bharat / state

Balabhaskar Death High Court Findings : 'സംശയാസ്‌പദമായ നിരവധി സാഹചര്യങ്ങളുണ്ട്'; ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ഹൈക്കോടതി കണ്ടത് ഇതെല്ലാം - ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടോ

High Court Doubts On Several Findings On Violinist Balabhaskar Death: സംശയാസ്‌പദ സാഹചര്യങ്ങളിൽ സിബിഐ വ്യക്തത വരുത്തിയില്ലെന്നും കോടതി വിമർശിച്ചിരുന്നു

Balabhaskar Death High Court Findings  Violinist Balabhaskar Death  Re Investigation On Violinist Balabhaskar Death  Who Is Violinist Balabhaskar  High Court Against CBI Investigation  ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ഹൈക്കോടതി കണ്ടത്  വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ മരണം  വയലിനിസ്‌റ്റ് ബാലഭാസ്‌കര്‍ ഹിറ്റ് ഗാനങ്ങള്‍  ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടോ  സിബിഐ അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി
Balabhaskar Death High Court Findings
author img

By ETV Bharat Kerala Team

Published : Oct 5, 2023, 10:59 PM IST

എറണാകുളം : വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ (Violinist Balabhaskar Death) തുടരന്വേഷണത്തിന് ഉത്തരവിടുന്നതിനിടെ ഹൈക്കോടതി (High Court) നിരീക്ഷിച്ചത് നിരവധി വിഷയങ്ങള്‍. ബാലഭാസ്‌കറിന്‍റെ മരണത്തില്‍ സംശയാസ്‌പദമായ നിരവധി സാഹചര്യങ്ങളുണ്ടെന്നറിയിച്ച കോടതി, സാക്ഷികളായ പ്രകാശ് തമ്പി, ജിഷ്‌ണു, ഡ്രൈവർ അർജുൻ എന്നിവരുടെ പെരുമാറ്റം സംശയകരമെന്നും നിരീക്ഷിച്ചു. മാത്രമല്ല ഈ സംശയാസ്‌പദ സാഹചര്യങ്ങളിൽ സിബിഐ (CBI) വ്യക്തത വരുത്തിയില്ലെന്നും കോടതി വിമർശിച്ചിരുന്നു.

തുടര്‍ന്ന് ബാലഭാസ്‌കറിന്‍റെ മരണത്തിൽ 20 ഓളം സംശയാസ്‌പദമായ സാഹചര്യങ്ങളുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസിൽ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പൊരുത്തക്കേടുകൾ ദൂരീകരിക്കാൻ വിദഗ്‌ധ അന്വേഷണ ഏജൻസി എന്ന നിലയിൽ സിബിഐ ശ്രമിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. കേസിൽ നിരവധി ദുരൂഹസാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. സാക്ഷികളായ പ്രകാശ് തമ്പി, ജിഷ്‌ണു, ഡ്രൈവർ അർജുൻ എന്നിവരുടെ പെരുമാറ്റം സംശയകരമാണ്. ബാലഭാസ്‌കറിന്‍റെ ഫോണ്‍ പ്രകാശ് തമ്പി കൈക്കലാക്കിയത് എന്തിനെന്നതിൽ വ്യക്തതയില്ലെന്നും കോടതി നിരീക്ഷിച്ചു.

സംശങ്ങള്‍ ഇങ്ങനെ : ബാലഭാസ്‌കറിനെ പ്രവേശിപ്പിച്ച മെഡിക്കൽ കോളജിൽ നിന്നും പ്രധാന ഡോക്‌ടറുടെ അനുവാദം വാങ്ങാതെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ആറ് കിലോമീറ്റർ ചുറ്റളവിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാതെയായിരുന്നു പ്രകാശ് തമ്പിയ്ക്ക് ബന്ധമുള്ള അനന്തപുരിയിലേക്ക് മാറ്റിയത്. പ്രകാശ് തമ്പിയുടെയും ജിഷ്‌ണുവിന്‍റേയും കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള യാത്രകളും സംശയാസ്‌പദമാണെന്നും കോടതി അറിയിച്ചു.

സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവർ അർജുന് അപകടത്തിൽ മറ്റുള്ളവരെ പോലെ ഗുരുതരമായി പരിക്കേറ്റില്ല. സീറ്റ് ബെൽറ്റ് ധരിച്ചിട്ടും ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മിക്കേറ്റ പരിക്ക് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അർജുന്‍റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്. സിബിഐയുടെ കുറ്റപത്രത്തിലെ പോരായ്‌മകളും എടുത്തു പറഞ്ഞുകൊണ്ടാണ് മൂന്ന് മാസത്തിനകം തുടരന്വേഷണം നടത്താൻ ഹൈക്കോടതി സിബിഐയ്ക്ക് നിർദേശം നൽകിയത്. സംഭവത്തില്‍ സ്വർണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെങ്കിൽ അക്കാര്യവും ഗൂഢാലോചനയും പ്രത്യേകം അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ബാലഭാസ്‌കറിന്‍റെ മരണം: 2018 ഒക്ടോബര്‍ രണ്ടിനാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ മരിക്കുന്നത്. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ 3.30ന് തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിച്ച് അപകടമുണ്ടാവുന്നത്. അപകടസ്ഥലത്തുതന്നെ ബാലഭാസ്‌കറും രണ്ടുവയസുകാരിയായ മകള്‍ തേജസ്വിനി ബാലയും മരിച്ചിരുന്നു. എന്നാല്‍ ഭാര്യ ലക്ഷ്‌മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ബാലഭാസ്‌കറിന്‍റെ മരണത്തില്‍ അദ്ദേഹത്തിന്‍റെ പിതാവ് ഉണ്ണി നേരത്തെ തന്നെ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. സ്വര്‍ണ കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ആരോപണം. മാത്രമല്ല കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉണ്ണി നല്‍കിയ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി പരിഗണിച്ചിരുന്നു. സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു അന്നും ഉണ്ണി തന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

വാദത്തിനിടെ ബാലഭാസ്‌കറിന്‍റെ ഫോണ്‍ രേഖകള്‍ സിബിഐ പരിശോധിച്ചില്ലെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാലഭാസ്‌കറിന്‍റെ മരണത്തിന് ശേഷം ഈ ഫോണ്‍ ഉപയോഗിച്ചത് സുഹൃത്തായ പ്രകാശന്‍ തമ്പിയാണെന്നും സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയായ പ്രകാശന്‍ തമ്പിയ്‌ക്ക് അപകടത്തിന് പിന്നില്‍ പങ്കുണ്ടെന്നുമായിരുന്നു രക്ഷിതാക്കള്‍ ഉന്നയിച്ച ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.