ETV Bharat / state

നാണയം വിഴുങ്ങി മരണം; അന്വേഷിക്കാന്‍ ആരോഗ്യ സമിതി രൂപീകരിക്കും - എറണാകുളം വാർത്തകൾ

വിദഗ്ധ സമിതി രൂപീകരിച്ചാൽ മാത്രമേ മരണത്തിന്‍റെ യഥാർഥ കാരണം അറിയാൻ കഴിയുകയുള്ളുവെന്ന് മനുഷ്യാവകാശ കമ്മിഷന്‍

_baby_death_issue  ആലുവയിലെ കുട്ടിയുടെ മരണം  മനുഷ്യാവകാശ കമ്മീഷൻ  എറണാകുളം  എറണാകുളം വാർത്തകൾ  കേരള പൊലീസ്
ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിയുടെ മരണത്തിൽ മെഡിക്കൽ പാനൽ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
author img

By

Published : Nov 10, 2020, 1:33 PM IST

എറണാകുളം: ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ പൃഥ്വിരാജ് ചികിത്സ കിട്ടാതെ മരിച്ച സംഭവം അന്വേഷിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ സമിതിക്ക് രൂപം നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ നിര്‍ദേശം.

സമിതി അടിയന്തരമായി രൂപീകരിക്കണമെന്ന് കമ്മിഷൻ എറണാകുളം ഡിഎംഒയോട് നിർശിച്ചു. തങ്ങൾക്ക് ചികിത്സ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കുട്ടിയെ ചിക്തസിച്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു.

സംഭവത്തിൽ ബിനാനി പുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ജില്ലാ റൂറൽ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ സമിതി രൂപീകരിച്ചാൽ മാത്രമേ മരണത്തിന്‍റെ യഥാർഥ കാരണം അറിയാൻ കഴിയുകയുള്ളുവെന്ന് റൂറൽ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവ് പുറപ്പെടുവിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.