എറണാകുളം: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്‌ഠൻ ചാൽ ആന്‍റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ദിവസങ്ങളായി ഒറ്റപ്പെട്ട് കിടക്കുകയാണ് മണികണ്‌ഠന്‍ ചാല്‍. സിഎസ്ഐ പള്ളിയിലും സമീപമുള്ള അംഗന്‍വാടിയിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലും സംഘം സന്ദര്‍ശനം നടത്തി.
ക്യാമ്പിലുള്ളവരെ സഹായിക്കാന്‍ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമ്പിലുള്ളവർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് അടക്കമുള്ള അത്യാവശ്യ സൗകര്യങ്ങൾ യഥാസമയം ലഭ്യമാക്കണം. താറുമാറായ വൈദ്യുതി ബന്ധം അടിയന്തരമായി പുന:സ്ഥാപിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല കൃഷ്ണൻകുട്ടി, പഞ്ചായത്ത് മെമ്പർ കെ കെ ബൈജു, വി വി ജോണി എന്നിവരും വിവിധ വകുപ്പ് മേധാവികളും സംഘത്തിലുണ്ടായിരുന്നു.