ETV Bharat / state

'വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണ വലയം'; യുഡിഎഫിന്‍റെ ലഹരി വിരുദ്ധ കാമ്പയിന് തുടക്കം - Anti drug campaign of UDF

കേരളത്തെ കാർന്നു തിന്നുന്ന അർബുദമായി ലഹരി മരുന്ന് ഉപയോഗം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വി ഡി സതീശൻ  യുഡിഎഫിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിൻ  യുഡിഎഫ്  Anti drugs programme in kerala  Anti drug program of UDF  വിദ്യാർഥികളുടെ ലഹരി ഉപയോഗം  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  Anti drug campaign of UDF  യുഡിഎഫിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം
'വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണ വലയം'; യുഡിഎഫിന്‍റെ ലഹരി വിരുദ്ധ കാമ്പയിന് തുടക്കം
author img

By

Published : Nov 1, 2022, 4:51 PM IST

എറണാകുളം: കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരി മരുന്ന് വ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരി വ്യാപനത്തിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന കാമ്പയിനിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പിന്തുണ നൽകുമെന്നും വി ഡി സതീശൻ അറിയിച്ചു.

'വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണ വലയം'; യുഡിഎഫിന്‍റെ ലഹരി വിരുദ്ധ കാമ്പയിന് തുടക്കം

ലഹരി വിപത്തിനെതിരെ എല്ലാവരും കൈകോർത്ത് നിൽക്കേണ്ട സമയമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് യുഡിഎഫ് നിരീക്ഷണ വലയം സൃഷ്‌ടിക്കും. എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടായിരിക്കും നിരീക്ഷണ വലയം സാധ്യമാക്കുക. നമ്മുടെ കുട്ടികളെ ലഹരി മരുന്ന് മാഫിയകൾക്ക് വിട്ട് കൊടുക്കില്ലെന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെ ലഹരി ഉപയോഗം തടയുകയാണ് ലക്ഷ്യം. വിവരങ്ങൾ പൊലീസിനും എക്സൈസിനും കൈമാറുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തെ കാർന്നു തിന്നുന്ന അർബുദമായി ലഹരി മരുന്ന് ഉപയോഗം മാറിയിരിക്കുകയാണ്. ലഹരി മരുന്ന് വ്യാപനത്തിനെതിരെ വ്യാപകമായ പ്രചാരണ നടത്തും. കേരളത്തിലെ യുവ തലമുറയെ രക്ഷിക്കാനുള്ള പ്രവർത്തനമാണ് യുഡിഎഫ് ഏറ്റെടുക്കുന്നത്.

അതേസമയം ലഹരി മരുന്ന് വ്യാപനത്തിനെതിരെ സർക്കാർ നടപടി ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എവിടെ നിന്നാണ് കേരളത്തിലേക്ക് ലഹരി ഒഴുകുന്നതെന്ന് കൃത്യമായി കണ്ടെത്തണം. കേരളത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ ലഹരി മരുന്ന് വ്യാപനത്തിന് കുടപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഈ വിഷയത്തിൽ ഭരണകക്ഷിയായ സിപിഎം ആത്മ പരിശോധന നടത്തണം. ലഹരി മരുന്നുമായി പ്രത്യക്ഷമായോ, പരോക്ഷമായോ ബന്ധമുള്ള ഒരാളെയും യുഡിഎഫ് വച്ച് പൊറുപ്പിക്കില്ലന്നും വി ഡി സതീശൻ പറഞ്ഞു. ലഹരി വിരുദ്ധ കാമ്പയിൻ ലോഗോ പ്രകാശനം നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കർ ചടങ്ങിൽ പ്രകാശനം ചെയ്‌തു. യുഡിഎഫ് ഘടക കക്ഷി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.