എറണാകുളം: കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെയുള്ളവര്‍ മരിച്ച (Death Of Models) സംഭവത്തിൽ, അപകടത്തിൽപ്പെട്ട വാഹനം പിന്തുടർന്ന (Car Chase) ഔഡി കാറോടിച്ച സൈജു തങ്കച്ചന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി (Kerala High Court).
സൈജുവിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയാക്കിയാൽ 41(എ) നോട്ടീസ് നൽകി വിളിച്ചുവരുത്തുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോടതി നടപടി. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് ഡ്രൈവർ അബ്‌ദുള്‍ റഹ്മാനോട് പറയുക മാത്രമാണ് ചെയ്‌തതെന്നാണ് സൈജു ഹര്‍ജിയില്‍ പറയുന്നത്.
ALSO READ: Models death case | മോഡലുകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ പൊലിസിനെ അറിയിച്ചെന്നും സൈജു മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. താൻ വാഹനത്തെ പിൻതുടർന്നതാണ് അമിത വേഗത്തിൽ കാർ ഓടിച്ചതിന് കാരണമെന്ന് അബ്‌ദുള്‍ റഹ്മാൻ പറഞ്ഞതായി മാധ്യമങ്ങളിൽ നിന്നാണ് വ്യക്തമായത്.
ഈ സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. അതേസമയം സൈജു ഒളിവിലാണെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.