എറണാകുളം: അങ്കമാലിയില്‍ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്‍റെ ആരോഗ്യനില ഗുരുതരം. തലക്കേറ്റ ക്ഷതത്തെ തുടർന്ന് കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. കുഞ്ഞ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആരോഗ്യസ്ഥിതി സംബന്ധിച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിയായ അച്ഛൻ ഷൈജു തോമസിനെ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.