ETV Bharat / state

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ സഭാ സുതാര്യ സമിതി

കർദിനാളിന്‍റെ ബിജെപി അനുകൂല നടപടി ഭാരതത്തിലെ മുഴുവൻ ന്യൂനപക്ഷ സമൂഹത്തിനോടുമുള്ള വഞ്ചനയെന്നും സഭ സുതാര്യ സമിതി

AMT against kardinal george alenchery  kardinal george alenchery  കർദിനാൾ ജോർജ്ജ് ആലഞ്ചേരി  കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ സഭാ സുതാര്യ സമിതി
കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ സഭാ സുതാര്യ സമിതി
author img

By

Published : Jan 6, 2020, 4:34 PM IST

കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി പൗരത്വ ഭേദഗതി ന്യായീകരണ നോട്ടീസ് ഉത്ഘാടനം ചെയ്തത് കേസുകളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണെന്ന് ആരോപണം. കർദിനാളിന്‍റെ ബിജെപി അനുകൂല നടപടി ഭാരതത്തിലെ മുഴുവൻ ന്യൂനപക്ഷ സമൂഹത്തിനോടുമുള്ള വഞ്ചനയെന്നും സഭ സുതാര്യ സമിതി കുറ്റപ്പെടുത്തി. സിവിൽ, നികുതി വെട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയുള്ള കർദിനാളിന്‍റെ പദ്ധതിയാണിതെന്ന് സഭാ സുതാര്യസമിതി വിലയിരുത്തി. മനുസ്മൃതിയെ ഇന്ത്യയുടെ ഭരണഘടനയാക്കാനും, സർവർക്കറെയും ഗോഡ്‌സെയും രാഷ്ട്രപിതാവ് ആക്കാനുമുള്ള നീക്കം തിരിച്ചറിയാൻ കഴിയാത്ത ഒരു സഭാതലവൻ വിശ്വാസികൾക്ക് മുഴുവൻ മാനക്കേടാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുഴുവൻ ന്യൂനപക്ഷങ്ങളെയും ആശങ്കപ്പെടുത്തുന്നതാണെന്നും ഇത് നടപ്പിലാക്കരുതെന്നും സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Intro:Body:കർദിനാൾ ജോർജ്ജ് ആലഞ്ചേരി ക്കെതിരെ സഭാ സുതാര്യ സമിതി.
കർദിനാൾ ആലഞ്ചേരി , ബിജെപി യുടെ പൗരത്വ ഭേദഗതി ന്യായീകരണ നോട്ടീസ് ഉത്ഘാടനം ചെയ്തത് കേസുകളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ്. കർദിനാളിന്റെ ബി.ജെ.പി അനുകൂല നടപടി ഭാരതത്തിലെ മുഴുവൻ ന്യൂനപക്ഷ സമൂഹത്തിനോടുമുള്ള വഞ്ചനയെന്നും എ.എം.ടി കുറ്റപ്പെടുത്തി.
കർദിനാൾ ആലഞ്ചേരി ബിജെപിയെ പൗരത്വ ഭേദഗതി വിഷയത്തിൽ സഹായിക്കാൻ തയ്യാറായത് ഇപ്പോൾ കോടതിയിലും ഇൻകംടാക്സ് ഡിപ്പാർട്മെന്റ്ലും നടക്കുന്ന സിവിൽ, നികുതി വെട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണെന്ന് സഭാ സുതാര്യസമിതി വിലയിരുത്തി. ഭാരതത്തിന്റെ നിലവിലെ ഭരണഘടന അട്ടിമറിച്ചു "മനുസ്മൃതി" യെ ഇന്ത്യയുടെ ഭരണഘടനയാക്കാനും , സർവർക്കറെയും ഗോഡ്‌സെയും രാഷ്ട്രപിതാവ് ആക്കാനുമുള്ള ഗൂഡ നീക്കം തിരിച്ചറിയാൻ കഴിയാത്ത ഒരു സഭാതലവൻ സഭാ വിശ്വാസികൾക്ക് മുഴുവൻ മാനക്കേടാണ്
പുതിയ പൗരത്വനിയമം ഇന്ത്യയുടെ ജനാധിപത്യമുഖത്തെ കളങ്കപ്പെടുത്തുന്നതും, ഭാരതത്തിലെ മുഴുവൻ ന്യൂനപക്ഷങ്ങളേയും ആശങ്കപെടുത്തുന്നതുമാണെന്നും ഈ നിയമം നടപ്പാക്കരുതെന്ന് എന്നും സഭാ സുതാര്യ സമിതി(AMT) പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. ഇന്ന് മുസ്ലിം സമുദായത്തിനെതിരാണെങ്കിൽ, നാളെ ഈ നിയമം ക്രൈസ്തവവിഭാഗത്തിനെതിരെയും മറ്റു ന്യൂനപക്ഷങ്ങൾക്ക് എതിരെയായിരിക്കും പ്രയോഗിക്കുകയെന്നും എ.എം.ടി. യോഗം വിലയിരുത്തി. മാത്യൂ കരോണ്ടുകടവിൽ , ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ ,ഷൈജു ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.