ETV Bharat / state

Amma Veedu Actor Kishore നാട്ടുരുചി പെരുമയിൽ അമ്മ വീട്; പ്രിയ താരം കിഷോർ ഇടിവി ഭാരതിനോട് - Amma Veedu Actor Kishore

Amma Veedu Restaurant തിരുവനന്തപുരത്തെ തന്‍റെ 'അമ്മ വീട്' റസ്‌റ്റോറന്‍റിലെ പാചക വാചക വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവെക്കുകയാണ് നടൻ കിഷോർ.

Actor Kishore about his restaurant Amma Veedu  restaurant Amma Veedu  Actor Kishore restaurant Amma Veedu  actor kishore business  thiruvananthapuram amma veedu  നാട്ടുരുചി പെരുമയിൽ അമ്മ വീടും  റസ്‌റ്റോറന്‍റ്‌ വിശേഷങ്ങൾ പങ്കുവെച്ച് കിഷോർ  തിരുവനന്തപുരത്തുളള അമ്മ വീട്  പാചക വാചക വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ കിഷോർ  സ്‌റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനാണ് കിഷോർ  ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‌തിരുന്ന ഷാപ്പിലെ കറി  പാചക കല ഇഷ്‌ടം ആണെന്ന് കിഷോർ  ബിസിനസ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഭക്ഷണമേഖല  കൈരളി ടിവി സംരക്ഷണം ചെയ്‌ത കാര്യംനിസ്സാരം  നാടൻപാട്ട് കലാകാരൻ ആയിരുന്ന കിഷോർ  കിഷോർ മിമിക്രി കലാ വേദിയിലും സജീവമാണ്  പാരലൽ കോളേജ് അധ്യാപകനായാണ് കിഷോർ ജീവിതം  ഭക്ഷണവും അഭിനയവും കിഷോർ  കിഷോർ നടത്തുന്ന അമ്മ വീട് റസ്‌റ്റോറന്‍റിൽ  കുഞ്ഞളിയൻ എന്ന ജയസൂര്യ ചിത്രത്തിലെ സെറ്റ്  കലാഭവൻമണിയുമായി ചേർന്ന് സെറ്റിൽ പാചകം  Actor Kishore Interview
Actor Kishore About His Restaurant
author img

By ETV Bharat Kerala Team

Published : Sep 15, 2023, 4:01 PM IST

റസ്‌റ്റോറന്‍റ്‌ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ താരം കിഷോർ. അദ്ദേഹത്തിന്‍റെ കിച്ചൻ വിശേഷങ്ങൾ കാണാം

എറണാകുളം: സിനിമയിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ വ്യക്തിത്വമാണ് കിഷോർ. (Actor Kishore Interview). അഭിനയം കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്‌ടം പാചക കല ആണെന്ന് കിഷോർ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഭക്ഷണം തെരഞ്ഞെടുക്കാൻ കാരണമായതും. ഭക്ഷണത്തോടുളള കിഷോറിന്‍റെ പ്രിയമങ്ങനെ അമ്മവീടെന്ന റസ്‌റ്റോറന്‍റിലുമെത്തി നിൽക്കുകയാണ്. കിഷോർ തന്‍റെ അഭിനയ വിശേഷങ്ങളും റസ്റ്റോറന്‍റ് വിശേഷങ്ങളും ഇടിവി ഭാരതിനോട് പങ്കുവെച്ചു.

നാടൻപാട്ട് കലാകാരൻ ആയിരുന്ന കിഷോർ മിമിക്രി കലാ വേദിയിലും സജീവമാണ്. പാരലൽ കോളേജ് അധ്യാപകനായാണ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് കലാ മേഖലയിലേക്ക് ചേക്കേറുകയായിരുന്നു. ഭക്ഷണവും അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു എന്ന ചോദ്യത്തിന് രണ്ടും ഒരുപോലെ ജീവിതത്തിൽ ഇഷ്‌ടമുള്ള കാര്യങ്ങൾ ആയതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകുന്നില്ല എന്നതാണ് കിഷോറിന്‍റെ ഉത്തരം.

തിരുവനന്തപുരത്ത് തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിനോട് ചേർന്ന് കിഷോർ നടത്തുന്ന അമ്മ വീട് റസ്‌റ്റോറന്‍റിൽ നാടൻ വിഭവങ്ങളാണ് വിളമ്പുക. കടൽമീൻ, ബീഫ് വറുത്തരച്ചത്, പോർക്ക്‌ ചിക്കൻ വിഭവങ്ങൾ, നാടൻ ഊണ് അടക്കമുള്ള വിഭവങ്ങളുണ്ട്.

"സിനിമയിൽ ഏറ്റവും അടുപ്പം മണിയൻപിള്ള രാജുവിനോട് തന്നെ. മരിക്കും വരെ മണിച്ചേട്ടനോടും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ബാലയും നല്ല സുഹൃത്ത് തന്നെ. എല്ലാവരും ഭക്ഷണ പ്രിയർ ആയതുകൊണ്ട് തന്നെയാണ് ആ സൗഹൃദം ദൃഢമായത്. സിനിമയിൽ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് മണിയൻപിള്ള രാജുവാണ്. കൃത്യം ഒരുമണി എന്നൊരു സമയമുണ്ടെങ്കിൽ അദ്ദേഹത്തിന് ഊണ് കഴിച്ചിരിക്കണം. നല്ല രുചി തേടി എവിടെ പോകാനും മടിയില്ല. കിഷോർ നല്ല പാചകക്കാരൻ ആയതുകൊണ്ട് തന്നെ അദ്ദേഹവുമായി വളരെ പെട്ടെന്ന് അടുത്തിരുന്നു"എന്ന് കിഷോർ പറയുന്നു.

കുഞ്ഞളിയൻ എന്ന ജയസൂര്യ ചിത്രത്തിലെ സെറ്റ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകില്ല. സിനിമയിൽ ഏറ്റവും കൂടുതൽ ബന്ധങ്ങൾ ഉണ്ടാക്കിയത് തന്നെ കുഞ്ഞളിയൻ ചിത്രീകരണത്തിനിടയിൽ ആയിരുന്നു. 'പ്രിയപ്പെട്ട നാട്ടുകാരെ' എന്ന കലാഭവൻമണി ചിത്രത്തിന്‍റെ ചിത്രീകരണ സമയവും മറക്കാനാവാത്തതാണ്.

ചിത്രീകരണത്തിന് ശേഷം എല്ലാ ദിവസവും വൈകുന്നേരം കലാഭവൻമണിയുമായി ചേർന്ന് സെറ്റിൽ പാചകം ചെയ്യുമായിരുന്നു. ആട്ടവും പാട്ടും ഭക്ഷണവുമായി എല്ലാ വൈകുന്നേരങ്ങളും മനോഹരമായി കടന്നുപോയിരുന്നു. എന്ത് പുതുമ പരീക്ഷിച്ചാലും മണിച്ചേട്ടൻ പഴമയുടെ മാധുര്യം ആ വേദിയിൽ വിളമ്പും. അതുകൊണ്ടുതന്നെ മണി ചേട്ടനുമായുള്ള നിമിഷങ്ങൾ മറക്കാനാവാത്തതാണ്.

സോഷ്യൽ മീഡിയ കാലം കടന്നു വന്നതോടുകൂടി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി. അതുമൂലമുണ്ടായ ജനപിന്തുണ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ദുബായിൽ വച്ച് ഒരു കുരുന്ന് ഓടി വന്ന് തന്നെ കെട്ടിപ്പിടിക്കുകയും യൂട്യൂബിൽ വരുന്ന അങ്കിൾ അല്ലെ എന്ന് ചോദിച്ചതും മധുരമേറുന്ന ഓർമ്മകളിൽ ഒന്നാണ്.

ജീവിതത്തിൽ എപ്പോഴും ഹാസ്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് കിഷോർ. ഒരു തമാശ പലതവണ പറയുമ്പോൾ അത് തമാശ അല്ലാതാകും. അതുപോലെ തന്നെയാണ് ഒരു ദുഃഖവും പലതവണ ആവർത്തിക്കപ്പെടുമ്പോൾ ദുഃഖം അല്ലാതാകുന്നു. ഈ മനോഭാവം ജീവിതത്തിൽ എപ്പോഴും കൂടെ കരുതുന്നുണ്ട്.

കുടുംബത്തിലെ നല്ല തമാശക്കാരൻ മകൻ തന്നെ. കുടുംബവുമായി വളരെ അറ്റാച്ച്ഡ് ആണ്.
തന്‍റെ കല്യാണ ഫോട്ടോയിൽ മകന്‍റെ ചിത്രം ഇല്ലല്ലോ എന്ന നിഷ്‌ക്കളങ്കമായ ചില തമാശകൾ ഒക്കെ ആസ്വദിക്കാറുണ്ട്.

സജി സുരേന്ദ്രൻ സംവിധാനം ചെയ്‌ത കൃഷ്‌ണ പൂജപ്പുരയുടെ രചനയിൽ പുറത്തിറങ്ങിയ
ഇവർ വിവാഹിതരായാൽ ആണ് കിഷോർ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്‌ത ആദ്യ മലയാളചിത്രം. ആദ്യം അഭിനയിച്ച ചിത്രം പുറത്തിറങ്ങിയിരുന്നില്ല. ചെറുകഥകളും ഹാസ്യ ലേഖനങ്ങളും ഉൾപ്പെടുന്ന ഒരു പുസ്‌തകത്തിന്‍റെ പണിപ്പുരയിലാണ്
കിഷോർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.