ETV Bharat / state

'അമ്മ' എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി

പ്രസിഡന്‍റ് മോഹൻലാലും സ്ഥലത്ത് ഇല്ലാത്ത മറ്റ് അംഗങ്ങളും ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്

'Amma' executive meeting begins  'അമ്മ' എക്‌സിക്യൂട്ടീവ്  താരസംഘടന അമ്മ  Amma
അമ്മ
author img

By

Published : Jul 5, 2020, 12:17 PM IST

Updated : Jul 5, 2020, 2:40 PM IST

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ തുടങ്ങി. പ്രതിഫലം കുറയ്ക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകുമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. പ്രസിഡന്‍റ് മോഹൻലാലും സ്ഥലത്ത് ഇല്ലാത്ത മറ്റ് അംഗങ്ങളും ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. നിർമാതാക്കളുടെ സംഘടനയും ഫെഫ്‌കയും ഉന്നയിച്ച എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമെന്ന് 'അമ്മ' വൈസ് പ്രസിഡന്‍റ് ഗണേഷ്‌ കുമാർ എംഎൽഎ പറഞ്ഞു. സിനിമ മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി ആളുകളുണ്ട്. പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്നാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

'അമ്മ' എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി

കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ചേരുന്ന ആദ്യ പ്രവർത്തക സമിതിയാണ് ഇന്ന് നടന്നത്. പ്രതിഫലം കുറയ്ക്കണമെന്ന വിഷയത്തിൽ അമ്മയുടെ നിലപാട് യോഗത്തിനു ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും. സിനിമാ മേഖലയിൽ വേർതിരിവുണ്ടെന്ന നടൻ നീരജ് മാധവിൻ്റെ തുറന്ന് പറച്ചലിൽ ഫെഫ്‌ക ആശങ്ക അറിയിച്ച് രംഗത്ത് വന്നിരുന്നു. വിഷയത്തിൽ ഫെഫ്‌കയുടെ ആവശ്യം മാനിച്ചാണ് നീരജിനോട് അമ്മ വിശദീകരണം തേടിയത്. ഈ വിഷയവും ചർച്ചയാകും. അതേസമയം അമ്മയുടെ നിയമാവലി ഭേദഗതിയെ പറ്റി ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന ജനറൽ ബോഡി യോഗം മാറ്റി വെച്ചിരുന്നു. നടന്മാരായ മുകേഷ് എംഎൽഎ, സിദ്ധീഖ്, ടിനി ടോം, നടി രചന നാരയണൻ കുട്ടി എന്നിവരും യോഗത്തിനെത്തിയിരുന്നു.

Last Updated : Jul 5, 2020, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.