ETV Bharat / state

Aluva Rape Eyewitness's Reaction : 'ജനലിലൂടെ നോക്കിയത് കുട്ടിയുടെ നിലവിളി കേട്ട്, പിന്നാലെ തെരച്ചിൽ'; ആലുവ സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷി - Minor girl raped in Aluva

Aluva Rape Case ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ പ്രതി തട്ടിക്കൊണ്ട് പോയത്

ആലുവ പീഡനം  ആലുവ ക്രൈം  GIRL RAPED IN ALUVA  ആലുവയിൽ പെണ്‍കുട്ടിക്ക് നേരെ പീഡനം  ALUVA RAPE CASE  GIRL RAPED IN ALUVA FOUND IN PADDY FIELD  ആലുവയിൽ എട്ട് വയസുകാരിക്ക് നേരെ പീഡനം  സുകുമാരൻ  Minor girl raped in Aluva  ALUVA RAPE EYEWITNESS REACTION
ALUVA RAPE EYEWITNESS REACTION
author img

By ETV Bharat Kerala Team

Published : Sep 7, 2023, 3:59 PM IST

ആലുവ സംഭവത്തിൽ ദൃക്‌സാക്ഷി സുകുമാരന്‍റെ പ്രതികരണം

എറണാകുളം : ആലുവയിൽ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി (Minor girl raped in Aluva) രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമെന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് ദൃക്‌സാക്ഷിയായ സുകുമാരൻ (Aluva Rape Eyewitness's Reaction). പെൺകുട്ടി ജീവനോടെയിരിക്കുന്നതിന് താനൊരു കാരണമായെന്നും അതിൽ സന്തോഷമുണ്ടെന്നും സുകുമാരൻ ഇടിവി ഭാരതിനോട് പറഞ്ഞു.

പുലർച്ചെ രണ്ടേകാലോടെ ഉറക്കമുണർന്ന താൻ വെള്ളം കുടിച്ച് കട്ടിലിൽ ഇരിക്കുകയായിരുന്നു. പുറത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ അത് കാണാനാണ് ജനൽ തുറന്നത്. അപ്പോഴാണ് ഒരു കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതെന്നും സുകുമാരൻ വ്യക്തമാക്കി. ഇതോടെ കരച്ചിൽ കേട്ട ഭാഗത്തേക്ക് ജനലിലൂടെ നോക്കി.

അപ്പോഴാണ് ഒരാൾ ഒരു കുട്ടിയെ ഭീഷണിപ്പെടുത്തിയും അടിക്കാൻ ശ്രമിച്ചും നിർബന്ധിച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. കുട്ടി കരയുമ്പോൾ ഇയാൾ അടിക്കാൻ ശ്രമിക്കുകയും, അപ്പോൾ കുട്ടി നിശബ്‌ദമാവുകയും കൂടെ നടക്കുകയും ചെയ്യുകയായിരുന്നു. മുന്നോട്ട് പോകുമ്പോൾ കുട്ടി വീണ്ടും കരയുകയും ഇത് ആവർത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതോടെ അപകടം മനസിലാക്കിയ താൻ ലൈറ്റുകൾ ഓൺ ചെയ്യുകയും, ഭാര്യയേയും അയൽവാസികളായ രണ്ട് പേരെയും കൂട്ടി കുട്ടിയെ അന്വേഷിച്ച് ഇറങ്ങുകയുമായിരുന്നു. ചുറ്റുപാടും പരിശോധിച്ചെങ്കിലും കുട്ടിയേയോ പ്രതിയേയോ കണ്ടെത്താനായില്ല. സമീപത്ത് വിജനമായ വിശാലമായ പാടമായതിനാൽ പെട്ടെന്ന് ആളെ കണ്ടെത്തുക പ്രയാസമായിരുന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് കുട്ടി കരഞ്ഞ് കൊണ്ട് വിവസ്ത്രയായി ഓടി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന അയൽവാസികളിലൊരാൾക്ക് കുട്ടിയെ അറിയാമായിരുന്നതിനാൽ എന്ത് സംഭവിച്ചുവെന്ന് ചോദിച്ചറിഞ്ഞു. പെൺകുട്ടി ഹിന്ദിയിൽ മറുപടി നൽകിയതിനാൽ ഇതര സംസ്ഥാനക്കാരുടെ മകളാണെന്ന് മനസിലായി.

പെൺകുട്ടിയെ തങ്ങൾ വീട്ടിലെത്തിക്കുന്നത് വരെ തട്ടിക്കൊണ്ടുപോയ കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. തുടർന്ന് ഉടനെ പൊലീസിൽ വിവരമറിയിക്കുകയും, പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നുവെന്നും സുകുമാരൻ വിശദീകരിച്ചു. തനിക്ക് പ്രതിയുടെ മുഖം വ്യക്തമായില്ലെങ്കിലും കുട്ടിക്ക് തിരിച്ചറിയാൻ കഴിയുമെന്നും സുകുമാരൻ പറഞ്ഞു.

ശക്തമായ മഴയത്ത് കൂരാക്കൂരിരുട്ടില്‍ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്‍റെ നടുക്കത്തിൽ നിന്നും പ്രദേശവാസിയായ സുകുമാരൻ ഇപ്പോഴും മുക്തനായിട്ടില്ല. അതേസമയം തങ്ങൾ പുറകെയുണ്ടെന്ന് പ്രതി ഭയപ്പെട്ടതിനാലാണ് കുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞതെന്നും അതിനാലാണ് കുട്ടി രക്ഷപ്പെട്ടതെന്നും സുകുമാരൻ പറഞ്ഞു.

ALSO READ : Girl Raped In Aluva : ആലുവയില്‍ വീണ്ടും ക്രൂരത ; അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയെ പ്രതി തട്ടിക്കൊണ്ട് പോവുകയായിരുന്നു. അതേസമയം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടി അപകട നില തരണം ചെയ്‌തതായാണ് വിവരം. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ റൂറൽ എസ്‌പി വിവേക് കുമാർ വ്യക്തമാക്കി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി പ്രദേശവാസിയാണെന്നും ഇയാളെ ഉടൻ തന്നെ പിടികൂടുമെന്നും എസ്‌പി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.