ETV Bharat / state

Aluva Rape Accused Arrest: ആലുവയില്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍ - എറണാകുളം

Accused Arrested On Minor Girl Raped In Aluva: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ക്രൂരമായ സംഭവം നടന്ന് 40 ദിവസം പിന്നിടുമ്പോഴാണ് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം

Aluva Rape Accused Arrest  Aluva Rape  Accused Arrest  Accused Arrested on Minor Girl Raped in Aluva  Minor Girl Raped in Aluva  Aluva  Thiruvananthapuram  Police  ആലുവയില്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം  പെൺകുട്ടി  ആലുവ  പ്രതി പൊലീസ് പിടിയില്‍  പൊലീസ്  എറണാകുളം  തിരുവനന്തപുരം
Aluva Rape Accused Arrest
author img

By ETV Bharat Kerala Team

Published : Sep 7, 2023, 5:19 PM IST

Updated : Sep 7, 2023, 7:47 PM IST

പ്രതി പൊലീസ് പിടിയിലാവുന്നതിന്‍റെ ദൃശ്യം

എറണാകുളം: ആലുവയിൽ (Aluva) പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം (Thiruvananthapuram) ചെങ്കൽ സ്വദേശി ക്രിസ്‌റ്റിലിനെയാണ് പൊലീസ് (Police) കസ്‌റ്റഡിയിലെടുത്തത്. ആലുവയിലെ ഒരു ബാറിന് (Bar) സമീപത്തുവച്ചാണ് പ്രതി പിടിയിലായത്.

പിടിയിലാവുന്നത് സാഹസികമായി: പൊലീസിനെ കണ്ട് ഓടിയ പ്രതി പെരിയാറിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. നിലവില്‍ പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇതേതുടർന്ന് ആലുവയിലും പരിസരങ്ങളിലും വ്യാപകമായ പരിശോധന തുടരുകയായിരുന്നു. ഇതിനിടെയാണ് പ്രതി വലയിലായത്.

പിടിയിലായയാള്‍ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. മോഷണക്കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. ഡോഗ് സ്ക്വാഡിനെ ഉൾപ്പടെയെത്തിച്ച് പ്രതിക്ക് വേണ്ടി പരിശോധന നടത്തിയിരുന്നു. പെൺകുട്ടിയുടെ വീട്ടിലും സമീപത്തെ മൂന്ന് വീടുകളിലും നായ മണംപിടിച്ച്‌ പോയിരുന്നു.

സംഭവം ഇങ്ങനെ: ഇന്ന് (07.09.2023) പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ബിഹാര്‍ തൊഴിലാളികളുടെ എട്ട് വയസുകാരിയായ പെൺകുട്ടിയെ പ്രതി വീടിനകത്ത് കടന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ കരച്ചിൽക്കേട്ട സമീപവാസിയാണ്, പ്രതി കൗമാരക്കാരിയെ മർദിക്കുകയും എടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് കാണുന്നത്.

പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം നടക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ദൃക്‌സാക്ഷിയായ സുകുമാരൻ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി അമ്മ അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുമായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഇവർ വിവരമറിയുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ക്രൂരത ആവര്‍ത്തിക്കുമ്പോള്‍..: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ക്രൂരമായ സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് രണ്ടാമതും ഇത്തരമൊരു സംഭവം ആവർത്തിക്കപ്പെടുന്നത്. മാത്രമല്ല അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി പൊലീസും ജില്ല ഭരണകൂടവും നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. ബിഹാർ സ്വദേശി അസ്‌ഫാക് ആലം മാത്രമാണ് നാടിനെ നടുക്കിയ ക്രൂരമായ കുറ്റകൃത്യത്തിലെ ഏക പ്രതി. എറണാകുളം അഡിഷണൽ ഡിസ്ട്രിക്‌ട്‌ സെഷൻസ് കോർട്ടാണ് (അട്രോസിറ്റി എഗൈൻസ്‌റ്റ് വിമന്‍ ആന്‍ഡ് ചിൽഡ്രൻ) അന്വേഷണ സംഘത്തലവനായ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രത്തില്‍ എന്തെല്ലാം: ശക്തമായ സാഹചര്യ തെളിവുകളുടെയും, ശാസ്‌ത്രീയ സൈബർ ഫൊറൻസിക് തെളിവുകളുടേയും, ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റേയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണുളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ മെറ്റീരിയൽ ഒബ്‌ജക്‌റ്റ്‌സും നിർണായക ഡോക്യുമെന്‍റുകളും കുറ്റപത്രത്തിലുണ്ട്.

മാത്രമല്ല രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും, ഡൽഹിയിലും പോയി പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്താലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പോക്സോ കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചാൽ മതിയെങ്കിലും, അതീവ ഗൗരവമേറിയ ഈ കേസിൽ 35 ദിവസത്തിനുള്ളിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

ശാസ്ത്രീയ തെളിവുകൾ സുപ്രധാനമായ ഈ കേസിൽ, ഡിഎൻഎ പരിശോധനാഫലങ്ങൾ ഉൾപ്പെടെ ലഭിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുളള പ്രതിക്ക് പരമാവധി ശിക്ഷ തന്നെയുറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്. ഈ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് സമാനമായ സംഭവം ആലുവയിൽ ആവർത്തിക്കപ്പെടുന്നത്.

Last Updated : Sep 7, 2023, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.