ETV Bharat / state

ആലുവ കൊലക്കേസ്‌: പ്രതി അസ്‌ഫാക് ആലത്തിന്‍റെ മാനസികാരോഗ്യ റിപ്പോർട്ട് സമർപ്പിച്ചു; ശിക്ഷ വിധിയിൽ വാദം ഇന്ന് - ആലുവ കേസിലെ ഏക പ്രതി അസ്‌ഫാഖ് ആലം

Aluva Murder Case Updates : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്‌ഫാക് ആലത്തിന്‍റെ ശിക്ഷ വിധിയില്‍ ഇന്ന് വാദം നടക്കും

Aluva Murder Case vertict will be heard today  Aluva Murder Case Updates  vertict will be heard today  pocsp case  aluva child rape murder  ആലുവ കൊസക്കേസ്‌  ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകം  പ്രതിയുടെ മാനസികാരോഗ്യ റിപ്പോർട്ട് സമർപ്പിച്ചു  ആലുവ കൊസക്കേസ്‌ ശിക്ഷ വിധിയിൽ ഇന്ന് വാദം  ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച അസ്‌ഫാഖ് ആലം  പോക്സോ കോടതി ശിക്ഷാവിധി  പ്രതി അസ്‌ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി  ആലുവ കേസിലെ ഏക പ്രതി അസ്‌ഫാഖ് ആലം  പ്രതിക്ക് വധശിക്ഷ
Aluva Murder Case vertict will be heard today
author img

By ETV Bharat Kerala Team

Published : Nov 9, 2023, 7:54 AM IST

എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലത്തിന്‍റെ മാനസികാരോഗ്യ റിപ്പോർട്ട് ഉൾപ്പടെയുള്ള റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. സർക്കാറിന്‍റെയും, ജയിൽ സൂപ്രണ്ടിന്‍റെയും, പ്രബേഷണറി ഓഫിസറുടെയും റിപ്പോർട്ടുകളാണ് കോടതിക്ക് കൈമാറിയത് (Aluva Murder Case verdict Will Be Heard Today).

അതേസമയം വാദിഭാഗവും തങ്ങൾക്ക് കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ എഴുതി നൽകിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചായിരിക്കും കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയിൽ ഇന്ന് കോടതിയിൽ വാദം നടക്കുക. തുടർന്നായിരിക്കും പോക്സോ കോടതി ശിക്ഷാവിധി പ്രസ്‌താവം നടത്തുക.

അതേസമയം പ്രതി അസ്‌ഫാക് ആലം കുറ്റക്കാരനാണെന്ന് ശനിയാഴ്‌ച എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞിരുന്നു. കേസിലെ ഏക പ്രതിയായ അസ്‌ഫാക് ആലം കുറ്റക്കാരനാണെന്ന് പോക്സോ കോടതി ജഡ്‌ജ്‌ കെ. സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധിപറഞ്ഞത്.

ALSO READ:ആലുവ കൊലക്കേസ് : പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, വിധിയില്‍ വാദം വ്യാഴാഴ്‌ച

36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പോക്സോ കേസുകളില്‍ 100 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും, സാക്ഷി മൊഴികളും, ശാസ്ത്രീയമായ തെളിവുകളും ഉൾപ്പടെ പരമാവധി തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.

പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്. പ്രതിയായ അസ്‌ഫാക് ആലത്തിനെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും ഉൾപ്പടെ 16 വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരുന്നത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്‌തിരുന്നു.

അതേസമയം ജൂലൈ 28 വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്.

ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മദ്യം കുടുപ്പിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽ പൊതിഞ്ഞ് ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.

ALSO READ:അഞ്ചുവയസുകാരിയുടെ കൊലപാതകം; 'പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ സന്തോഷം'; പ്രതികരണവുമായി ആലുവയിലെ വീട്ടമ്മമാര്‍

പ്രതിക്ക് വധശിക്ഷ നൽകണം : ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ പ്രതികരിച്ച് ആലുവയിലെ വീട്ടമ്മമാര്‍ (Aluva Murder Case housewives Reaction). ബിഹാർ സ്വദേശിയായ അസ്‌ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നും അതിന് വേണ്ടി തങ്ങൾ കാത്തിരിക്കുകയാണെന്നും അവർ ഇടിവി ഭാരതിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.