ETV Bharat / state

Aluva Murder Case Charge Sheet ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു - അസ്‌ഫാക്ക് ആലം

Aluva Murder Case: ആലുവ കൊലക്കേസില്‍ ഇന്ന് 645 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. തെളിവുകളും സാക്ഷി മൊഴികളും അടക്കമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ബിഹാര്‍ സ്വദേശി അസ്‌ഫാക്ക് ആലം മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

Aluva Murder Case charge sheet will be submitted  Aluva Murder Case  Aluva Murder Case charge sheet  അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്  ആലുവയിൽ അഞ്ചു വയസുകാരി  എറണാകുളം പോക്‌സോ കോടതി  അസ്‌ഫാക്ക് ആലം
Aluva Murder Case
author img

By ETV Bharat Kerala Team

Published : Sep 1, 2023, 10:17 AM IST

Updated : Sep 1, 2023, 3:32 PM IST

എറണാകുളം: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിച്ചു (Aluva Murder Case charge sheet). എറണാകുളം പോക്‌സോ കോടതിയിലാണ് 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം തെളിവുകളും സാക്ഷി മൊഴികളുമടക്കമാണ് പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ബിഹാർ സ്വദേശി അസ്‌ഫാക് ആലം (Accuse Asfak alam in aluva murder case) മാത്രമാണ് കുറ്റകൃത്യത്തിലെ പ്രതി. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തിൽ 99 പേരാണ് സാക്ഷി പട്ടികയിലുള്ളത്. 62 തെളിവുകളാണ് സമര്‍പ്പിച്ചത്. കൊലപാതകത്തിന് ശേഷം 35ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പോക്സോ കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചാൽ മതിയെങ്കിലും അതീവ ഗൗരവമേറിയ ഈ കേസിൽ എത്രയും വേഗത്തില്‍ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. 90 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും.

ശാസ്ത്രീയ തെളിവുകൾ സുപ്രധാനമായ ഈ കേസിൽ ഡിഎൻഎ പരിശോധന ഫലങ്ങൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുളള പ്രതിയ്‌ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രതി അസ്‌ഫാക്കിന്‍റെ തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികൾ ഇയാളെ തിരിച്ചറിഞ്ഞിരുന്നു.

പ്രതി കുട്ടിയുമായി മാർക്കറ്റിലൂടെ നടന്നുപോവുന്നത് കാണുകയും എവിടേക്ക് പോകുന്നുവെന്ന് അന്വേഷിക്കുകയും ചെയ്‌ത മാർക്കറ്റിലെ തൊഴിലാളി താജുദ്ധീൻ, പ്രതി കുട്ടിയോടൊപ്പം യാത്ര ചെയ്‌ത ബസിലെ കണ്ടക്‌ടര്‍, സഹയാത്രക്കാരി എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിൽ അസ്‌ഫാക്ക് ആലം ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

ആലുവ കൊലക്കേസ് (Aluva Murder Case): ഇക്കഴിഞ്ഞ ജൂലൈ 28ന് വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അസ്‌ഫാക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ പൊലീസ് അസ്‌ഫാക്കിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തി. അന്വേഷണം തുടരുന്നതിനിടെയാണ് 29ന് കുട്ടിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

also read: Aluva Murder| ആലുവ കൊലക്കേസ്; അന്വേഷണം ഊര്‍ജിതമാക്കി ബിഹാറിലും ഡല്‍ഹിയിലുമെത്തി പൊലീസ്

മാര്‍ക്കറ്റിലെ മാലിന്യം നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

2018ൽ ഡൽഹിയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്‌ത ഇയാള്‍ ഒരു മാസം ഡൽഹി ജയിലിൽ കഴിയുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു. പ്രതിയുടെ വിരലടയാളം നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്‌ക്ക് (എൻസിആർബി) കൈമാറി നടത്തിയ പരിശോധനയിലാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം തിരിച്ചറിഞ്ഞത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊച്ചി പൊലീസ് സംഘം ബിഹാറിലും ഡൽഹിയിലും എത്തി അന്വേഷണം നടത്തിയിരുന്നു.

also read: Aluva Murder Case | അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവം : പ്രതി അസ്‌ഫാക്ക് കൊടും കുറ്റവാളി, മുന്‍പും പോക്‌സോ കേസ് പ്രതി

Last Updated : Sep 1, 2023, 3:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.