എറണാകുളം: നെല്ലിക്കുഴി പഞ്ചാത്തിൽ നിന്ന് ആലുവ-മൂന്നാർ റോഡിലേക്ക് എത്തിച്ചേരാനുള്ള ഇരുമലപ്പടി-കോട്ടപ്പടി റോഡിന്‍റെ അറ്റകുറ്റപ്പണി അധികൃതരുടെ അനാസ്ഥ മൂലം നീളുന്നു. റോഡിൻറെ ടാറിംഗ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായെങ്കിലും വിവിധ വകുപ്പുകളുടെ അനാസ്ഥ മൂലം പണി എങ്ങുമെത്താതെ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. രണ്ട് ഹൈസ്കൂളും യുപി സ്കൂളും നിരവധി വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെ റോഡ് പണി നിലച്ചത് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
ഇരുമലപ്പടി-കോട്ടപ്പടി റോഡിന്‍റെ അറ്റകുറ്റപ്പണി വൈകുന്നു; ദുരിതത്തിലായി പ്രദേശവാസികൾ - aluva munnar road
റോഡിൻറെ ടാറിംഗ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായെങ്കിലും വിവിധ വകുപ്പുകളുടെ അനാസ്ഥ മൂലം പണി എങ്ങുമെത്താതെ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്
എറണാകുളം: നെല്ലിക്കുഴി പഞ്ചാത്തിൽ നിന്ന് ആലുവ-മൂന്നാർ റോഡിലേക്ക് എത്തിച്ചേരാനുള്ള ഇരുമലപ്പടി-കോട്ടപ്പടി റോഡിന്‍റെ അറ്റകുറ്റപ്പണി അധികൃതരുടെ അനാസ്ഥ മൂലം നീളുന്നു. റോഡിൻറെ ടാറിംഗ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായെങ്കിലും വിവിധ വകുപ്പുകളുടെ അനാസ്ഥ മൂലം പണി എങ്ങുമെത്താതെ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. രണ്ട് ഹൈസ്കൂളും യുപി സ്കൂളും നിരവധി വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെ റോഡ് പണി നിലച്ചത് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
അധികൃതരുടെ അനാസ്ഥ- ഇരുമലപ്പടി-കോട്ടപ്പടി റോഡ്പണി അവതാളത്തിൽ
കോട്ടപ്പടി -നെല്ലിക്കുഴി പഞ്ചാത്തിലെ കോട്ടപ്പടി മുതൽ ഇരുമലപ്പടി വരെയുളള പ്രദേശവാസികൾക്ക് ആലുവ മൂന്നാർ റോഡിലേക്ക് എത്തിച്ചേരാനുള്ള ഏക സഞ്ചാരമാർഗ്ഗമായ ഇരുമലപ്പടി-കോട്ടപ്പടി റോഡിൻറെ ടാറിംഗ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായെങ്കിലും വിവിധ വകുപ്പുകളുടെ അനാസ്ഥ മൂലം പണി എങ്ങുമെത്താതെ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
രണ്ട് ഹൈസ്സ്കൂളും രണ്ട് യു.പി സ്കൂളും ധാരാളം ആരാധനാലയങ്ങളുംഅംഗവാടികളും നിരവധി വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഈ പ്രദേശത്തെ റോഡ് പണി നിലച്ച് കിടക്കുന്നത് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
വകുപ്പ് മന്ത്രി ജി.സുധാകരൻ ഉത്ഘാടനമാമാങ്കം നിർവഹിച്ച റോഡ് പണി ഇപ്പോൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നതുമൂലം പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്.
23 കോടി രൂപ കിഫ്ബിയുടെ ഫണ്ടിലുൾപ്പെടുത്തി ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും
ചെയ്തങ്കിലും കരാറുകാരൻ നിലവിലെ റോഡ് പൊളിച്ച് മാറ്റിയതിന് ശേഷം മെറ്റൽ ഇടുകയും, തുടർ നടപടികൾ പൂർത്തിയാക്കാത്തതുമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ ഇട്ടിരിക്കുന്നതിനാൽ ഇപ്പോൾ കല്ലുകൾ മൊത്തം ഇളകുകയും കാൽനടയായിപ്പോലും സഞ്ചാരം സാധ്യമല്ലാതിരിക്കുകയും ചെയ്തിട്ടുളള അവസഥയാണ്. വേനൽക്കാലമായപ്പോൾ സ്കൂൾ ബസുകൾ, വ്യവസായ സ്ഥാപനങ്ങളിലേക്കുളള ലോഡ് കയറ്റി വരുന്ന വരുന്ന വാഹനങ്ങൾ മുതലായവയുടെ ആധിക്യം മൂലം റോഡിലെ മെറ്റൽ പാടെ ഇളകുകയും പാറപ്പൊടി അന്തരീക്ഷത്തിൽ പറന്ന് പ്രദേശത്ത് താമസിക്കുന്നവരും വഴിയാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളും ഉയർന്നുപൊങ്ങുന്ന പൊടി ശ്വസിച്ച് പൊറുതിമുട്ടുകയും നിത്യരോഗികളായി തീരുന്ന അവസ്ഥയുമാണുളളത്.
റോഡിന് തടസ്സമായ ഇലക്ട്രിസിറ്റി പോസ്റ്റുകളും, വാട്ടർ പൈപ്പുകളും മാറ്റി കൊടുക്കാത്തതും, കരാർ പ്രകാരം കിഫ് ബി ചെയ്ത പണിയുടെ പൈസ തരാത്തതുമൂലമാണ് പണി നിർത്തിയതെന്നാണ് കരാറുകാരന്റെ പ്രതികരണം
പൊടിപടലങ്ങൾ മൂലം പ്രദേശവാസികൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്.
രാവിലെയും വൈകുന്നേരവും പ്രദേശവാസികൾ വാഹനം വാടകക്ക് എടുത്ത് റോഡ് എല്ലാ ദിവസവും നനക്കുകയാണ്.
ബസ്സുകൾ നന്നേ കുറവായ ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബാക്കിയുള്ള ബസ്സുകളും സർവ്വീസ് നിർത്തുവാനാണ് തീരുമാനം.
ബൈറ്റ് - 1 - സിദ്ധീഖ്
ബൈറ്റ് - 2 - ഇബ്രാഹീം
Conclusion:kothamangalam