ETV Bharat / state

Aluva Girl Murder Case : ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം : പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കല്‍ ഈ മാസം 16ന്

Bihar Girl Murder Case : വിചാരണ നടപടികളുടെ മുന്നോടിയായി കുറ്റകൃത്യത്തിന്‍റെ സാധുതയെ കുറിച്ചുള്ള വാദം എറണാകുളം പോക്സോ കോടതിയിൽ പൂർത്തിയായിട്ടുണ്ട്

Accused Will Be Read Out Charge Sheet Aluva Girl  Accused Will Be Read Out The Charge Sheet  Aluva Girl Murder Case  Aluva Girl Murder Case Charge Sheet  minor girl sexually abused in aluva  Ernakulam POCSO Court  99 witnesses in the 645 page charge sheet  Aluva Girl Murder Case latest news  ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം  പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും  16 ന് പ്രതിയെ  കുറ്റപത്രം വായിച്ച് കേൾപ്പിക്കും  എറണാകുളം പോക്സോ കോടതിയിൽ പൂർത്തിയായി  പ്രതിയായ അസഫാക്ക് ആലത്തിനെതിരെ  ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും  ബലാത്സംഗം കൊലപാതകം തട്ടികൊണ്ട് പോകൽ  മൃതദേഹത്തോട് അനാദരവ് കാണിക്കൽ തെളിവ് നശിപ്പിക്കൽ  അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപെടുത്തിയ സംഭവം
Accused Will Be Read Out The Charge Sheet
author img

By ETV Bharat Kerala Team

Published : Sep 12, 2023, 2:56 PM IST

എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഈ മാസം 16 ന് പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും (Aluva Girl Murder Case). വിചാരണ നടപടികളുടെ മുന്നോടിയായി കുറ്റകൃത്യത്തിന്‍റെ സാധുതയെ കുറിച്ചുള്ള വാദം എറണാകുളം പോക്സോ കോടതിയിൽ പൂർത്തിയായിട്ടുണ്ട്.

കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന വേളയിൽ പരിഭാഷകനെ ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഹിന്ദി മാത്രം അറിയാവുന്ന പ്രതിക്ക് കുറ്റപത്രത്തിന്‍റെ ഉള്ളടക്കം മനസിലാകുന്നതിന് വേണ്ടിയാണ് ഈ നിർദേശം നൽകിയത്.

പ്രതിയായ അസ്‌ഫാക്ക് ആലത്തിനെതിരെ നിലവിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും പത്ത് വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ.

ഇതിൽ തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയവയ്‌ക്ക് എതിരായ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു.

നേരത്തെ എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌റ്റ്‌ സെഷൻസ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ശക്തമായ സാഹചര്യ തെളിവുകളുടെയും സൈന്‍റിഫിക്, സൈബർ ഫൊറൻസിക് തെളിവുകളുടെയും ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റെയും മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ മെറ്റീരിയൽ ഒബ്‌ജക്റ്റ്സും നിർണായക ഡോക്യുമെന്‍റുകളും കുറ്റപത്രത്തിലുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും ഡൽഹിയിലും പോവുകയും പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്.

ക്രിമിനൽ പശ്ചാത്തലമുളള പ്രതിക്ക് പരമാവധി ശിക്ഷ തന്നെയുറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്. പ്രതി അസ്‌ഫാക്കിന്‍റെ തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികൾ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. പ്രതി കുട്ടിയുമായി മാർക്കറ്റിലൂടെ നടന്നുപോവുന്നത് കാണുകയും എവിടേക്ക് പോകുന്നുവെന്ന് അന്വേഷിക്കുകയും ചെയ്‌ത തൊഴിലാളി താജുദ്ദീന്‍, പ്രതി കുട്ടിയോടൊപ്പം യാത്ര ചെയ്‌ത ബസിലെ കണ്ടക്‌ടര്‍, സഹയാത്രക്കാരി എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അസ്‌ഫാക്ക് ആലം ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ജൂലൈ ഇരുപത്തിയെട്ട് വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്.

വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്‌ഫാക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മദ്യലഹരിയിൽ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ജൂലൈ 29 ശനിയാഴ്‌ച രാവിലെയോടെയാണ് പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറായത്. ആദ്യഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിരുന്നു.

ഇതിനിടെ, കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു. ഇതോടെ, പ്രതി കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന പറമ്പിന്‍റെ മൂലയിൽ ഉപേക്ഷിച്ചതായും സമ്മതിക്കുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും വ്യക്തമായിരുന്നു.

2018ൽ ഡൽഹിയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗാസിപൂർ പൊലീസ് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഒരു മാസം ഡൽഹി ജയിലിൽ കഴിയുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു.

പ്രതിയുടെ വിരലടയാളം നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്‌ക്ക് (NCRB) കൈമാറി നടത്തിയ പരിശോധനയിലാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം തിരിച്ചറിഞ്ഞത്. ഇതിനെ തുടർന്ന് ബിഹാറിലും ഡൽഹിയിലും കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം നേരിട്ടുചെന്ന് അന്വേഷണം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.