ETV Bharat / state

ആലുവയില്‍ എസ്‌ഡിപിഐ സ്ഥാനാർഥി വി.എ റഷീദ് നാമനിർദേശ പത്രിക സമർപ്പിച്ചു - നിയമസഭ തെരഞ്ഞടുപ്പ് 2021

അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർ ജയ സുരേന്ദ്രൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

എറണാകുളം  വി.എ റഷീദ് നാമനിർദേശ പത്രിക സമർപ്പിച്ചു  എസ്‌ഡിപിഐ സ്ഥാനാർഥി വി.എ റഷീദ്  വി.എ റഷീദ് നാമനിർദേശ പത്രിക സമർപ്പിച്ചു  ആലുവ നിയോജക മണ്ഡലം  aluva constituency sdpi candidate  aluva constituency  sdpi candidate V.A Rasheed  V.A Rasheed  V.A Rasheed filed nomination pappers  kerala assembly election 2021  നിയമസഭ തെരഞ്ഞടുപ്പ് 2021  state assembly election news
ആലുവയില്‍ എസ്‌ഡിപിഐ സ്ഥാനാർഥി വി.എ റഷീദ് നാമനിർദേശ പത്രിക സമർപ്പിച്ചു
author img

By

Published : Mar 18, 2021, 6:48 PM IST

Updated : Mar 18, 2021, 7:04 PM IST

എറണാകുളം: ആലുവ നിയോജക മണ്ഡലത്തിലെ എസ്‌ഡിപിഐ സ്ഥാനാർഥി വി.എ റഷീദ് നാമനിർദേശ പത്രിക സമർപ്പിച്ചു. പാര്‍ട്ടി പ്രവർത്തകരോടൊപ്പമാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ പത്രിക സമർപ്പണത്തിന് സ്ഥാനാർഥി എത്തിയത്. അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർ ജയ സുരേന്ദ്രൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

മറ്റു രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന അഴിമതികൾ പൂണ്ട വികസനമല്ല നാടിന് വേണ്ടത് പകരം ഫാസിസത്തെ എതിർത്ത് നിക്ഷ്‌പക്ഷ നിലപാടുമായി മുന്നോട്ടുപോകുന്ന വികസന ഭരണമാണ് ആവശ്യമെന്ന് വി.എ റഷീദ് വ്യക്തമാക്കി. അത്തരമൊരു മാതൃകാ ഭരണം സാധ്യമാക്കാൻ എസ്‌ഡിപിഐക്ക് കഴിയുമെന്ന് വി.എ റഷീദ് കൂട്ടിച്ചേര്‍ത്തു. ആലുവയുടെ വികസന പൂർത്തീകരണം സാധ്യമാക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ അനൂകൂലമായ നിലപാട് സ്വീകരിച്ച് ആലുവയെ ഉയർത്താനും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിലൂടെ തനിക്ക് സാധിക്കുമെന്നും സ്ഥാനാർഥി പ്രതികരിച്ചു.

Last Updated : Mar 18, 2021, 7:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.