ETV Bharat / state

'അജണ്ടയുടെ ഭാഗം, ചോദിച്ചത് ആവര്‍ത്തിക്കുന്നു '; കൊച്ചിയിലും ഐഷയെ ചോദ്യം ചെയ്‌ത് കവരത്തി പൊലീസ് - ഐഷ സുൽത്താനയെ ചോദ്യം ചെയ്‌തു

ചോദിച്ചത് തന്നെ ആവര്‍ത്തിച്ച് പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഐഷ സുൽത്താന.

aisha sultana  aisha sultana news  aisha sultana questioned  kavaratti police  ഐഷ സുൽത്താന  ഐഷ സുൽത്താന വാർത്ത  ഐഷ സുൽത്താനയെ ചോദ്യം ചെയ്‌തു  കവരത്തി പൊലീസ്
ഐഷ സുൽത്താന
author img

By

Published : Jul 8, 2021, 7:26 PM IST

എറണാകുളം : രാജ്യദ്രോഹ കേസിൽ ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്‌തു. കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്‌തത്.

നേരത്തെ രണ്ട് തവണ ലക്ഷദ്വീപിലെ കവരത്തിയിൽ വെച്ചും ഐഷയെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. മുൻകൂട്ടി അറിയിക്കാതെയായിരുന്നു കവരത്തി പൊലീസ് കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്.

ഐഷ സുൽത്താന മാധ്യമങ്ങളോട്

ചോദിച്ചത് തന്നെ ആവര്‍ത്തിച്ച് പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് ചോദ്യം ചെയ്യലിന് ശേഷം ഐഷ സുൽത്താന പ്രതികരിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത് കൊണ്ട് മാത്രമാണ് അറസ്റ്റ് ചെയ്യാത്തത്.

തനിക്കെതിരായ പൊലീസ് നടപടികൾ ചിലരുടെ അജണ്ടയുടെ ഭാഗമാണ്. ജോലിയുടെ ഭാഗമായാണ് കൊച്ചിയിൽ കഴിയുന്നത്. നാട്ടിലേക്ക് മടങ്ങാൻ തന്നെയാണ് തനിക്ക് താത്‌പര്യം. ഇത്തരത്തിലുള്ള ചോദ്യം ചെയ്യൽ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.

Also Read: ഹൈക്കോടതിയും ചോദിക്കുന്നു? മദ്യത്തിന് 500 പേര്‍, വിവാഹത്തിന് 20! സര്‍ക്കാര്‍ വിശദീകരിക്കണം

വീട് മുഴുവൻ പരിശോധിച്ച പൊലീസ് സഹോദരന്‍റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തെന്നും ഐഷ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചെന്ന ചാനൽ ചർച്ചയിലെ പരാമർശത്തെ തുടർന്നായിരുന്നു കവരത്തി പൊലീസ് ഐഷയുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

ഈ കേസിൽ അവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അംഗീകരിച്ചിരുന്നു. പ്രഥമ ദൃഷ്‌ട്യാ ഐഷയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം നിലനിൽക്കുമെന്ന കാര്യത്തിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

എന്നാൽ തനിക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സമയത്ത് ഐഷയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നുമായിരുന്നു അതില്‍ കോടതി നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.