ETV Bharat / state

പറന്നുയർന്ന ശേഷം പുക; എയർ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി - സിയാൽ

കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്

Kochi international airport  എയർ ഇന്ത്യ വിമാനം  നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളം  വിമാനത്തിൽ പുക  Air India express flight emergency landing  flight emergency landing
Air India express flight emergency landing Kochi International Airport
author img

By

Published : Aug 3, 2023, 1:58 PM IST

Updated : Aug 3, 2023, 3:42 PM IST

എറണാകുളം : പുക കണ്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. യാത്രതിരിച്ച് ഒരു മണിക്കൂർ ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

വിമാനത്തിലെ യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ഇന്നലെ (ഓഗസ്റ്റ് 2) രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെ തിരിച്ച് ഇറക്കുകയായിരുന്നു. ഈ വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാർ ദുബായിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ യാത്ര തിരിക്കുകയും ചെയ്‌തു. വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള സുരക്ഷ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഈ വിമാനം സർവീസ് പുനരാരംഭിക്കുക.

അതേസമയം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) വ്യോമയാന സുരക്ഷ വാരാഘോഷ പരിപാടികൾ തുടരുന്നു. ജൂലൈ 31 മുതൽ ഓഗസ്‌റ്റ് അഞ്ച് വരെയാണ് സുരക്ഷ വാരാഘോഷം നടക്കുന്നത്. സിയാലിലെയും അനുബന്ധ കമ്പനികളിലെയും ജീവനക്കാർ, സിഐഎസ്എഫ്, കേരള പൊലീസ് ഉദ്യോഗസ്ഥർ, വിവിധ എയർലൈൻ ജീവനക്കാർ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ, ഏവിയേഷൻ വിദ്യാർഥികൾ, സ്വകാര്യ സുരക്ഷ ഏജൻസികൾ എന്നിവരുൾപ്പെടെ 550-ലധികം പേരാണ് വാക്കത്തോണിൽ പങ്കെടുത്തത്. വാക്കത്തോണിന് ശേഷം സിഐഎസ്എഫ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (എഎസ്‌ജി) ഡോഗ് സ്ക്വാഡിന്‍റെ അഭ്യാസപ്രകടനങ്ങളും ഉണ്ടായിരുന്നു.

ബിസിഎഎസും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷ വാരാചരണം 'നോക്കുക, അറിയിക്കുക, സുരക്ഷിതരാവുക' എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. സമാധാനപരവും സുരക്ഷിതവുമായ വിമാനയാത്രാനുഭവത്തിന് ആവശ്യമായ അടിസ്ഥാനപരവും നിർണായകവുമായ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് കൂടിയാണ് വ്യോമയാന സുരക്ഷ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

സെമിനാറുകൾ, ഫ്ലാഷ് മോബുകൾ, സ്‌കൂൾ വിദ്യാർഥികളുടെ വിമാനത്താവള സന്ദർശനം, ക്വിസ് - ഉപന്യാസ മത്സരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വ്യോമയാന സുരക്ഷയുടെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനും സുരക്ഷ മേഖലയിൽ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തട്ടുള്ള വിപുലമായ പരിപാടികളാണ് സിയാൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഓഗസ്‌റ്റ് അഞ്ചിന് സുരക്ഷ വാരാചരണം സമാപിക്കും.

ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടത് പാകിസ്ഥാനിലൂടെ; അമൃത്‌സറിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് പാകിസ്ഥാനിലേക്ക് വഴിതിരിച്ച് വിട്ടു. ശനിയാഴ്‌ച വൈകുന്നേരം 7.30ന് പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ ലാഹോറിന് വടക്ക് പ്രവേശിച്ച വിമാനം ഗുജ്‌റൻവാലയിലൂടെ 08.1ന് ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് മടങ്ങി അഹമ്മദാബാദിൽ ലാൻഡ് ചെയ്യുകയായിരുന്നു.

മോശം കാലാവസ്ഥയെത്തുടർന്ന് ശനിയാഴ്‌ച ഇസ്‌ലാമാബാദിലും ലാഹോറിലും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ അന്താരാഷ്‌ട്ര തലത്തിൽ വിമാനങ്ങളെ രാജ്യാതിർത്തിയിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കും. അതിനാൽ ഇന്ത്യൻ വിമാനം പാകിസ്ഥാനിൽ പ്രവേശിച്ചത് പുതിയ കാര്യമല്ലെന്നും പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്‌തമാക്കി.

ALSO READ : മോശം കാലാവസ്ഥ; അഹമ്മദാബാദിലേക്കുള്ള ഇൻഡിഗോ വിമാനം പാകിസ്ഥാനിലൂടെ വഴിതിരിച്ചുവിട്ടു

Last Updated : Aug 3, 2023, 3:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.