ETV Bharat / state

വിമാനത്തില്‍ ബഹളം, അബുദാബിയില്‍ നിന്നെത്തിയ കോട്ടയം സ്വദേശി അറസ്റ്റില്‍

അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് അറസ്റ്റിലായത്.

agitation in flight  air india  air india passenger arrested in kochi  kochi  വിമാനത്തിനുള്ളില്‍ ബഹളം  എയര്‍ ഇന്ത്യ  കോട്ടയം സ്വദേശി ജിസൻ  നെടുമ്പാശ്ശേരി പൊലീസ്
Air India
author img

By

Published : Jun 19, 2023, 3:12 PM IST

എറണാകുളം: വിമാനത്തിനകത്ത് ബഹളം സൃഷ്‌ടിച്ചയാൾ കൊച്ചിയിൽ അറസ്റ്റിൽ. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വിമാനം റൺവേയിലേക്കിറങ്ങുന്ന സമയം സീറ്റ് ബെൽറ്റ് ധരിച്ച് സീറ്റിലിരിക്കാതെ ഇയാള്‍ ബഹളം വയ്‌ക്കുകയായിരുന്നു.

ഇതേ തുടർന്ന് പൈലറ്റ് നൽകിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് യാത്രക്കാരനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്‌ത ഇയാളെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. ഭീഷണിപ്പെടുത്തുക, അധിക്ഷേപിക്കുക, അപമാനകരമോ അപകീർത്തികരമോ ആയ ഏതെങ്കിലും കാര്യം ഉണ്ടാക്കുന്നതിനോ, പ്രകടിപ്പിക്കുന്നതിനോ ഉള്ള കേരള പൊലീസ് നിയമത്തിലെ സെക്ഷൻ 118 (എ) വകുപ്പ് പ്രകാരമാണ് യാത്രക്കാരനെതിരെ കേസെടുത്തത്. ഇയാൾ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നു. ചില സഹയാത്രക്കാരുമായും ക്രൂ അംഗങ്ങളുമായും ജിസൻ വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ലാന്‍ഡിങ്ങിനിടെ ഇയാൾ ബഹളമുണ്ടാക്കിയത്.

നടന്‍ വിനായകന്‍ വിമാനത്തില്‍ മോശമായി പെരുമാറി, യുവാവിന്‍റെ പരാതി: മലയാള ചലച്ചിത്ര താരം വിനായകന്‍ വിമാനത്തിനുള്ളില്‍ വച്ച് മോശമായി പെരുമാറിയതായി പരാതി. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ജിബി ജെയിംസ് ആണ് വിനായകനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇവര്‍ രണ്ടുപേരും വിമാനത്തില്‍ കയറുന്നതിനിടെയാണ് ഈ സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവ് വിമാനക്കമ്പനിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, വിമാനത്തില്‍ നിന്നും ഇറങ്ങിയ ശേഷം നല്‍കിയ പരാതി ആയതിനാല്‍ ഇതില്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. പിന്നാലെ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഇതോടെയാണ് ജിബി ജെയിംസ് ഹൈക്കോടതിയെ സമീപിച്ചത്.

മോശം പെരുമാറ്റത്തിനെതിരെ സിനിമ നടനെതിരെ നടപടി എടുക്കാന്‍ വിമാനക്കമ്പനി ആയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. ഹര്‍ജിയില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മെയ്‌ 27നാണ് ഹര്‍ജിക്കാസ്‌പദമായ സംഭവം. ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെടുമ്പോഴായിരുന്നു യുവാവിന് നടന്‍റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായത്. ഇരുവരും ഗോവയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറുമ്പോഴായിരുന്നു സംഭവം ഉണ്ടായതെന്നും ഹര്‍ജിയില്‍ പറയുന്നു.

അച്ചടക്കമില്ലാത്ത പെരുമാറിയ യാത്രക്കാരനെ ഇറക്കിവിട്ടു: അച്ചടക്കമില്ലാതെ പെരുമാറിയ യാത്രക്കാരനെ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. കഴിഞ്ഞ ഏപ്രില്‍ പത്തിന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന എഐ 111 വിമാനത്തിലായിരുന്നു സംഭവം. 225 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനം ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ ഒരു പുരുഷ യാത്രക്കാരന്‍ മോശമായി പെരുമാറാന്‍ തുടങ്ങി. വിമാന ജീവനക്കാരോട് തട്ടിക്കയറിയ ഇയാള്‍ അവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ വിമാനം തിരിച്ചിറക്കിയ ശേഷം യാത്രക്കാരനെ ഇറക്കി വിട്ടു. ഇതിന് ശേഷമാണ് വിമാനം ലണ്ടനിലേക്കുള്ള യാത്ര തുടര്‍ന്നത്.

Also Read : 'അറിവിലൂടെ അതിരുകളില്ലാതെ പറന്നുയരാം'; ചുവരില്‍ കൂറ്റന്‍ വിമാനം, നവാഗതരെ വരവേല്‍ക്കാനൊരുങ്ങി മാങ്ങാനം എല്‍പി സ്‌കൂള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.