എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം നിരവധി പേരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായി തെളിഞ്ഞു. പാലക്കാട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും പൊലീസിന് വിവരം ലഭിച്ചു. വിദേശത്ത് സ്വർണ്ണ വ്യാപാരമുണ്ടെന്നും സ്വർണ്ണം കടത്താൻ സഹായിക്കണമെന്നും ഷംനയോട് പ്രതികൾ പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കുന്നു. മകൾക്ക് വിവാഹ ആലോചനയ്‌ക്കെന്ന പേരിൽ പരിചയപ്പെടുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഷംനയുടെ മാതാവിന്‍റെ പരാതിയിൽ പറയുന്നത്. പാലക്കാട് കേന്ദ്രീകരിച്ച് സംഘം പുതുമുഖ താരങ്ങളെ മോഡലിംഗിനെന്ന പേരിൽ വിളിച്ചുവരുത്തി പണവും സ്വർണ്ണവും തട്ടിയെടുക്കാൻ ശ്രമിച്ചതായി പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഷൂട്ടിഗ് കഴിഞ്ഞ് ഷംന ഹൈദരാബാദിൽ നിന്ന് മടങ്ങിയെത്തുമ്പോൾ പൊലിസ് മൊഴി രേഖപ്പെടുത്തും. തട്ടിപ്പ് സംഘം വരൻ എന്ന് പരിചയപ്പെടുത്തിയ ആളുമായി ഷംന നടത്തിയ മൊബൈൽ ചാറ്റുൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിക്കും.
ഷംനകാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം നിരവധി പേരില്‍ നിന്ന് പണം തട്ടാൻ ശ്രമിച്ചു - actress shamna case
പാലക്കാട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും പൊലീസിന് വിവരം ലഭിച്ചു. വിദേശത്ത് സ്വർണ്ണ വ്യാപാരമുണ്ടെന്നും സ്വർണ്ണം കടത്താൻ സഹായിക്കണമെന്നും ഷംനയോട് പ്രതികൾ പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കുന്നു.