ETV Bharat / state

നടിയെ ആക്രമിച്ച കേസ്; റിമി ടോമിയുടെ സാക്ഷി വിസ്‌താരം പൂർത്തിയായി - rimi tomy

കേസിലെ എട്ടാം പ്രതി നടൻ ദിലീപും ആക്രമണത്തിനിരയായ നടിയും പങ്കെടുത്ത അമേരിക്കൻ പ്രോഗ്രാം ടൂറിൽ റിമി ടോമിയുമുണ്ടായിരുന്നു. ഈ യാത്രയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് റിമി നേരത്തെ മൊഴി നൽകിയിരുന്നു.

നടിയെ ആക്രമിച്ച കേസ്  റിമി ടോമി  സാക്ഷി വിസ്‌താരം  ദിലീപ്  actress attacked case  rimi tomy  dileep
നടിയെ ആക്രമിച്ച കേസ്; റിമി ടോമിയുടെ സാക്ഷി വിസ്‌താരം പൂർത്തിയായി
author img

By

Published : Mar 4, 2020, 5:48 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയും ഗായികയുമായ റിമി ടോമിയുടെ സാക്ഷി വിസ്‌താരം പൂർത്തിയായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് വിസ്‌താരം നടന്നത്. അടച്ചിട്ട കോടതി മുറിയിൽ രഹസ്യമായിട്ടായിരുന്നു സാക്ഷി വിസ്‌താരം.

കേസിലെ എട്ടാം പ്രതി നടൻ ദിലീപും ആക്രമണത്തിനിരയായ നടിയും പങ്കെടുത്ത അമേരിക്കൻ പ്രോഗ്രാം ടൂറിൽ റിമി ടോമിയുണ്ടായിരുന്നു. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിൽ ഈ യാത്രയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് റിമി നേരത്തെ മൊഴി നൽകിയിരുന്നു. റിമി ടോമിയുടെ മൊഴിയാണ് കേസിൽ നിർണായകമാണ്.പ്രോസിക്യൂഷൻ വിസ്‌താരത്തിന് ശേഷം പ്രതികളുടെ അഭിഭാഷകരുടെ എതിർ വിസ്‌താരവും നടന്നു. പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സനെയും കോടതി വിസ്‌തരിച്ചു.

നടൻ കുഞ്ചാക്കോ ബോബൻ, നടനും എംഎൽഎയുമായ മുകേഷ് എന്നിവരുടെയും സാക്ഷി വിസ്‌താരം നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഷൂട്ടിങ് തിരക്ക് ചൂണ്ടികാണിച്ച് കുഞ്ചാക്കോ ബോബൻ അവധി അപേക്ഷ സമർപ്പിച്ചു. അപേക്ഷ പരിഗണിച്ച വിചാരണ കോടതി മാർച്ച് ഒമ്പതിന് ഹാജരാകാൻ നിർദേശിച്ചു. നിയമസഭ നടക്കുന്ന സാഹചര്യത്തിൽ സാക്ഷിവിസ്‌താരത്തിന് ഹാജരാകാൻ കഴിയില്ലെന്ന് നടൻ മുകേഷും പ്രോസിക്യൂഷനെ അറിയിച്ചു.

ജനുവരി മുപ്പതിന് ആരംഭിച്ച ഒന്നാം ഘട്ട സാക്ഷി വിസ്‌താരം ഏപ്രിൽ ഏഴ് വരെ നീണ്ടുനിൽക്കും. ഇതിനകം 37 സാക്ഷികളെയാണ് വിസ്‌തരിച്ചത്. മുപ്പത്തിയഞ്ച് ദിവസം കൊണ്ട് 136 സാക്ഷികളെയാണ് വിസ്‌തരിക്കുന്നത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, നടി കാവ്യ മാധവന്‍റെ അമ്മ ശ്യാമള തുടങ്ങിയവരെ വ്യാഴാഴ്‌ച വിസ്‌തരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.